Category: PRAVASI

യുഎസില്‍ കൊറണ ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു..24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 1808 പേര്‍

വാഷിങ്ടണ്‍ : യു എസില്‍ കൊറോണ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,699 പേരാണ് അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചത്. 1808 പേരാണ് 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യയില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു. അമേരിക്കയില്‍ സ്ഥിതിഗതികള്‍ അതി രൂക്ഷമായിരിക്കുകയാണ്....

കൊറോണ: സൗദിയില്‍ ലേബര്‍ ക്യാംപുകള്‍ ഒഴിപ്പിക്കുന്നു

റിയാദ് : കോവിഡ് തടയുന്നതിന്റെ ഭാഗമായി സൗദിയുടെ കിഴക്കന്‍ മേഖലകളിലെ ലേബര്‍ ക്യാംപുകള്‍ ഒഴിപ്പിക്കുന്നു. സമീപത്തെ 15 സ്‌കൂളുകളില്‍ പ്രത്യേക സൗകര്യങ്ങളും ശുചിമുറികളും ഏര്‍പ്പെടുത്തിയാണ് തൊഴിലാളികളെ മാറ്റുന്നത്. അണുവിമുക്തമാക്കിയ സ്‌കൂളിലേക്ക് ക്യാംപുകളിലെ 80% തൊഴിലാളികളെയും മാറ്റാനാണു നിര്‍ദേശം. മലയാളികളടക്കം ഒട്ടേറെ തൊഴിലാളികളാണു ലേബര്‍ ക്യാംപുകളില്‍...

കൊറോണ ബാധിതരും ഇല്ലാത്തവരും ലേബര്‍ ക്യാംപില്‍ ഒരുമിച്ച്…’ഇനി എന്നാണ് നാട്ടില്‍ പോയി മക്കളെയും ഭാര്യയെയും കാണാനാകുന്നതെന്ന് അറിയില്ല… കാണാന്‍ പറ്റുമോ എന്നുതന്നെ അറിയില്ല’ കണ്ണീരോടെ പ്രവാസികള്‍

ദുബായ്: 'കോവിഡ് ബാധയുണ്ടെന്നു പരിശോധനാഫലം കിട്ടിയ ഞങ്ങള്‍ ഇപ്പോഴും ലേബര്‍ ക്യാംപില്‍ കഴിയുകയാണ്. മറ്റുള്ളവരുമായി ഇടപഴകാതിരിക്കാന്‍ പരിമിതിക്കുള്ളിലും പരമാവധി ശ്രദ്ധിക്കുന്നു. രോഗികളായ മറ്റു രാജ്യക്കാര്‍ കറങ്ങി നടക്കുകയാണ്. അവര്‍ മൂലം എത്രപേര്‍ രോഗികളാകുമെന്ന് ആശങ്കയുണ്ട്. കമ്പനി മാനേജരെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നേയില്ല. പ്രായമായ മറ്റൊരു...

വീണ്ടും ഭീഷണിയുമായി ട്രംപ്..!!! പൗരന്മാരെ തിരിച്ചു വിളിച്ചില്ലെങ്കില്‍ വിസ വിലക്ക്

അമേരിക്കയില്‍ കൊറേണ വൈറസ് വ്യാപനം വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയിലുള്ള വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരന്‍മാരെ തിരിച്ചു വിളിക്കാത്ത രാജ്യങ്ങള്‍ക്കും മതിയായ കാരണങ്ങളില്ലാതെ ഇവരെ നാട്ടിലേക്കു കൊണ്ടു...

ബ്രിട്ടനില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍; ഇന്നലെ മാത്രം മരിച്ചത് മലയാളി ഉള്‍പ്പെടെ 980 പേര്‍

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞദിവസം കണ്ണൂര്‍ സ്വദേശിയായ സിന്റോ എന്ന യുവാവിന്റെ മരണം ഏല്‍പിച്ച ആഘാതത്തില്‍നിന്നും മുക്തരാകും മുന്‍പേ ഇന്നലെ കൂത്താട്ടുകുളം സ്വദേശിയായ സിബി മാണിയും (50) മരിച്ചു. ഡെര്‍ബിയിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ഒരാഴ്ചയോളമായി ചികില്‍സയിലായിരുന്ന സിബി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യ...

തിരിച്ചു പോകാന്‍ താല്‍പ്പര്യപ്പെടുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ. കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന വ്യക്തമാക്കി. യു.എ.ഇ തന്നെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസിഡര്‍ അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ പരിശോധന...

ഒരു കിലോ മത്തിക്ക് 477 രൂപ

കോവിഡ് നിയന്ത്രണം മൂലം ഒമാന്‍ ഉള്‍പെടെ ഇതര രാജ്യങ്ങളില്‍നിന്ന് മത്സ്യങ്ങളുടെ വരവ് നിലച്ചതോടെ യുഎഇയില്‍ മത്സ്യത്തിന് പൊള്ളുന്ന വില. പല ഇനം മീനുകളും കിട്ടാനില്ല. ഉള്ളവയ്ക്കാകട്ടെ ഉയര്‍ന്ന വിലയും. മലയാളിയുടെ സ്വന്തം മത്തി (ചാള) വലുത് കിലോയ്ക്ക് അബുദാബിയില്‍ 23 ദിര്‍ഹം. അതായത് 477.78...

പ്രവാസി മലയാളികള്‍ മെയ് വരെ കാത്തിരിക്കണം; വിമാന സര്‍വീസ് ഇപ്പോള്‍ ആരംഭിക്കില്ല

പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ലോക്ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താല്‍ ബുദ്ധിമുട്ടുണ്ട്. പ്രവാസികള്‍ മേയ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് മന്ത്രി സൂചിപ്പിച്ചു. വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്താന്‍ വിദേശത്തുള്ള മലയാളി സംഘങ്ങള്‍...

Most Popular