കൊല്‍ക്കത്ത: ചാമ്പ്യന്മാരായ മിസോറത്തെ ഏകപക്ഷീയമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് കേരളം സന്തോഷ്ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. മോഹന്‍ ബഗാന്റെ മൈതാനത്ത് പകരക്കാരനായി വന്ന അഫ്ദാലിന്റെ ഗോളില്‍ ആറു വര്‍ഷത്തിന് ശേഷം കേരളം കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
രണ്ടാം...
കാസര്‍ഗോഡ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരാനായി കാസര്‍ഗോഡ് നിന്നും നാടുവിട്ട മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും
അഫ്ഗാന്‍ വഴി സിറിയയിലേക്ക് പോയവരാണ് മരണമടഞ്ഞതായി സ്ഥിരീകരണം വന്നത്. അമേരിക്കന്‍സേന നടത്തിയ ബോംബാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്റ്സിന് വിവരം കിട്ടി.
ഇവരേക്കുറിച്ച്...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇതോടെ ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും. അടുത്ത ആഴ്ച...
ആലപ്പുഴ: രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെയായിരുന്നു മാര്‍...
തിരുവന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍ പാതയ്ക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
നിര്‍ദിഷ്ട പദ്ധതി...