വാഷിങ്ടണ്‍: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ക്രമീകരിക്കാന്‍ കുറച്ച് വര്‍ഷങ്ങളെടുക്കുമെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ തുറന്നുപറച്ചില്‍. വാക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ജനങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന്റെ നല്ല വശങ്ങളെ മാത്രം കേന്ദ്രീകരിച്ചു എന്നതാണ് ഫെയ്സ്ബുക്കിന്റെ...
ന്യൂഡല്‍ഹി: വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ എം.കെ വേണു രംഗത്ത്. മോദിയുടെ എല്ലാ സാമ്പത്തിക വാഗ്ദാനങ്ങളും വിശ്വസിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ അംഗീകാരം നഷ്ടപ്പെടുമെന്നായിരുന്നു വേണുവിന്റെ പ്രതികരണം.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
' വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട്...
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യാത്തതിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയന്‍. കബഡി മത്സരം പോലും ലൈവ് ആയി മാര്‍ക്കറ്റ് ചെയ്യാന്‍ നമുക്കു സംവിധാനമുള്ളപ്പോള്‍ സന്തോഷ് ട്രോഫിക്കും ഫെഡറേഷന്‍ കപ്പിനുമൊക്കെ എന്തുകൊണ്ട് ഈ ഗതി വരുന്നു എന്ന്...
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രാവര്‍ത്തകര്‍ക്ക് മൂക്കുകയറുമായി വാര്‍ത്താവിനിമയ മന്ത്രാലയം. വലിയ ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ എന്നത്തേക്കുമായി റദ്ദാക്കാനാണ് നീക്കം.
വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍...