Category: NEWS

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇതൊരു പാഠമാകണം; ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസുമായി നടന്‍ പ്രകാശ് രാജ്

ചെന്നൈ: നടന്‍ പ്രകാശ് രാജ് ബിജെപി എംപി പ്രതാപ് സിംഹക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാരോപിച്ചെന്നാണ് കേസ്. കേസില്‍ ഒരു രൂപയാണ് പ്രകാശ് രാജ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രകാശ് രാജിന്റെ അഭിഭാഷകനായ മഹാദേവസ്വാമി വഴി നാലാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രകാശ്...

ചൈനയെ കടത്തിവെട്ടി ഇന്ത്യ; ജിഡിപി വന്‍ കുതിച്ചുചാട്ടം, 7.2 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച (ജിഡിപി) മൂന്നാം പാദമായ ഒക്ടോബര്‍ ഡിസംബറില്‍ 7.2 ശതമാനത്തിലേക്കു കുതിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വളര്‍ച്ചയാണു രാജ്യം കൈവരിച്ചത്. ഇതോടെ ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്ഘടന എന്ന നേട്ടം ചൈനയില്‍ നിന്നു ഇന്ത്യ തിരിച്ചുപിടിച്ചു. മൂന്നു വര്‍ഷത്തെ ഏറ്റവും...

സഫീറിന്റെ വധം രാഷ്ട്രീയകൊലപാതകമല്ല, അഭിപ്രായങ്ങള്‍ പറയുന്നത് എല്‍ഡിഎഫ് മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ലെന്ന് കാനം

കൊച്ചി: അഭിപ്രായങ്ങള്‍ പറയുന്നത് എല്‍ഡിഎഫ് മുന്നണിയെ ദുര്‍ബലപ്പെടുത്താനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐഎമ്മും സി.പി.ഐയും ചേര്‍ന്നുനില്‍ക്കേണ്ട പാര്‍ട്ടികളാണ്. ഇടതു മുന്നണി വിപുലീകരിക്കണം. എന്നാല്‍ കെ.എം.മാണിയുടെ കാര്യം ചര്‍ച്ച ചെയ്യേണ്ട അടിയന്തര സാഹചര്യമില്ല. സി.പി.ഐയില്‍ വിഭാഗീയതയില്ല. മണ്ണാര്‍ക്കാട്ടേത് രാഷ്ട്രീയകൊലപാതകം അല്ലെന്നും സി.പി.ഐക്കാരുണ്ടെങ്കില്‍ ഗൗരവത്തില്‍...

ഡി.ജി.പി ആര്‍. ശ്രീലേഖ ഇടപെട്ടു, കുത്തിയോട്ടത്തിന് എതിരെ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു

കൊച്ചി: ആറ്റുകാല്‍ ക്ഷേത്രത്തിലെ വിവാദ ആചാരം കുത്തിയോട്ടത്തിന് എതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതാണ് ആചാരമെന്ന വിമര്‍ശനങ്ങള്‍ക്ക് ഇടയിലാണ് നടപടി. ആറ്റുകാല്‍ ദേവിക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് കുത്തിയോട്ടം നടക്കുന്നത്. കുട്ടികളുടെ ദേഹത്ത് മുറിവേല്‍പ്പിക്കുന്നു, കുറച്ചുമാത്രം ഭക്ഷണം നല്‍കുന്ന തുടങ്ങിയ...

സഫീര്‍ വധം രാഷ്ട്രീയമല്ലെന്നു വരുത്താന്‍ സിപിഐ ശ്രമിക്കുന്നു, മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് പിതാവ് സിറാജുദ്ദീന്‍

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധത്തില്‍ രാഷ്ട്രീയമില്ലെന്ന മുന്‍ നിലപാടു തിരുത്തി സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍. സഫീറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. അത് അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ സിപിഐ ശ്രമിക്കുകയാണെന്നും സിറാജുദ്ദീന്‍ ആരോപിച്ചു.സഫീറിനെ കൊന്നത് സിപിഐയുടെ ഗുണ്ടകളാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു....

നാളെ മുതല്‍ മിനിമം ചാര്‍ജ് എട്ടു രൂപ, ബാക്കി ബസ് ചാര്‍ജ് കണക്ക് ഇങ്ങനെ

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായി വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജില്‍ വര്‍ധനവില്ലെങ്കിലും മറ്റു സ്ലാബുകളില്‍ 25 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ വര്‍ധിപ്പിക്കുമ്പോള്‍ 50 പൈസ വരെയുളള വര്‍ധന...

ചുവന്ന പൊട്ട് തൊട്ട് ചുവന്ന സാരിയില്‍ ശ്രീദേവി, താരരാഞ്ജിക്ക് രാജ്യത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട

ബോളിവുഡ് താരറാണി ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. നിരവധി സിനിമ താരങ്ങളും ആരാധകരുമാണ് ഇഷ്ടതാരത്തെ അവസാനമായി കാണാന്‍ എത്തിയത്. മുംബൈയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദര്‍ശനം അവസാനിക്കുമ്പോഴും ഗേറ്റിന് പുറത്ത് ആയിരങ്ങളാണ് കാത്തുനിന്നിരുന്നത്.രാഷ്ട്രീയ സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് താരത്തെ കാണാന്‍...

ഷുബൈബ് വധത്തിന് അക്രമികള്‍ ഉപയോഗിച്ച മൂന്ന് വാളുകള്‍ കണ്ടെടുത്തു; ആയുധങ്ങള്‍ കണ്ടെത്തിയത് കൊലപാതകം നടന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ അകലെ നിന്ന്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബിന്റെ കൊലപാതകത്തിന് അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിയാംപറമ്പില്‍ കാട് വെട്ടിതെളിക്കുന്ന തൊഴിലാളികളാണ് വാളുകള്‍ കണ്ടത്. കേസില്‍ ആയുധം കണ്ടെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. ഷുഹൈബ്...

Most Popular