Category: NEWS

അല്ലു അര്‍ജുന്റെ ചിത്രത്തിന് മോശം കമന്റിട്ട എഴുത്തുകാരിയുടെ കുടുംബത്തെ ചുട്ടുകൊല്ലുമെന്ന് ഭീക്ഷണി…

തിരുവനന്തപുരം: തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തിനെപ്പറ്റി മോശം കമന്റിട്ടെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അപര്‍ണ പ്രശാന്തിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തുടരുന്നു.എഴുത്തുകാരി പി. ഗീതയുടെ മകളാണ് അപര്‍ണ. അപര്‍ണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ ചുട്ടുകൊല്ലുമെന്നുമാണ് ഭീഷണി. രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തിനെതിരെ...

നിപ്പ വൈറസ്: സംസ്ഥാനത്ത് 175 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി!

കോഴിക്കോട്: നിപ്പ വൈറസ് ബാധയെന്ന സംശയത്തില്‍ സംസ്ഥാനത്ത് 175 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് ബാധിച്ച് മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍നിന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസുഖം കണ്ടെത്തിയ പതിനഞ്ചു പേരില്‍ 12...

സിപിഎമ്മിന് തലവേദനയായി വീണ്ടും ബന്ധു നിയമനം; മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍; നിയമനം പുതിയ തസ്തിക സൃഷ്ടിച്ചെന്ന് ആരോപണം

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറായി മന്ത്രി ജി സുധാകരന്റെ ഭാര്യയെ നിയമിച്ചത് വിവാദത്തിലേക്ക്. ഓരോ കോഴ്സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോക്ടര്‍ ജൂബിലി നവപ്രഭയെ...

ആറുമാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി!!! ബലാത്സംഗം മയക്കുമരുന്ന് നല്‍കിയ പാനീയം നല്‍കിയ ശേഷം

ഗുരുഗ്രാം: ആശുപത്രിയില്‍ സാധാരണ ചെക്കപ്പിനു പോയി തിരികെ മടങ്ങിവരുന്നതിനിടെ ആറു മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ മനേസറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ഓട്ടോയില്‍ കയറിയതിനു ശേഷം കുടിക്കാനായി മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിനു ശേഷം നാലു ദിവസങ്ങള്‍...

മരിക്കുന്നതിന് മുമ്പു ആശുപത്രിക്കിടക്കയിലെ ജയലളിതയുടെ ശബ്ദരേഖ പുറത്ത്!!!

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുന്‍പുള്ള ശബ്ദരേഖകള്‍ പുറത്ത്. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് റെക്കോര്‍ഡ് ചെയ്തുവച്ചിരുന്ന ശബ്ദരേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടാണ്, ശ്വാസമെടുക്കുമ്പോള്‍ എന്റെ ചെവിയില്‍ ഒരുതരം ശബ്ദം കേള്‍ക്കുന്നുണ്ട്. തിയറ്ററുകളില്‍ കാഴ്ചക്കാര്‍ വിസിലടിക്കുന്നതു...

തൂത്തുക്കുടിയിലെ നിരോധനാജ്ഞ പിന്‍വലിച്ചു; മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് മരിച്ചവരുടെ ബന്ധുക്കള്‍

ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. കളക്ടര്‍ സന്ദീപ് നന്ദൂരിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊലീസ് വെടിവയ്പ്പിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ്...

കേരളത്തിന് ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം വേണമെന്ന് മുഖ്യമന്ത്രി; വിശ്വാസമില്ലാത്തവരും നിലവിളക്ക് കൊളുത്തുന്നുണ്ട്; അതിനെ ദീപമായി കണ്ടാല്‍ മതി; കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞുവരുകയാണെന്നും പിണറായി വിജയന്‍

തൃശൂര്‍: കേരളത്തിന് ഒരു ഔദ്യോഗികഗാനം തെരഞ്ഞെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുചടങ്ങുകളിലെ ചില പ്രാര്‍ത്ഥനാഗാനങ്ങള്‍ അരോചകമാണെന്നും ഇതിന് പ്രതിവിധിയായി പൊതുവായ ഗാനം വേണമെന്നും ഇതിന്റെ ഉത്തരവാദിത്വം സാഹിത്യ അക്കാദമിയെ ഏല്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സാംസ്‌കാരിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ വന്‍തുക പിഴ

തൃശ്ശൂര്‍: 2017-28 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള ആദായനികുതി റിട്ടേണ്‍ ജൂലായ് 31നകം സമര്‍പ്പിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. അവസാനതീയതിക്കുശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍നിന്ന് 5,000 രൂപ പിഴയീടാക്കും. ഡിസംബര്‍ 31 കഴിഞ്ഞാല്‍ പിഴ പതിനായിരമാക്കും. മാര്‍ച്ച് 31നു ശേഷവും റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍...

Most Popular