Category: NEWS

പഠനത്തിനായി മീന്‍ വില്‍ക്കുന്നത് യാഥാര്‍ത്ഥ്യം; തന്നെ വേട്ടയാടുകയാണെന്ന് ഹനാന്‍

കൊച്ചി: പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും ഹനാന്‍. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഹനാന്‍ പറഞ്ഞു. സിനിമയുടെ പ്രചരണത്തിനായി മീന്‍വിറ്റുവെന്ന ആരോപണം തെറ്റാണ്. കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയിരുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി ചില...

കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയാണ് പുതിയ ചിത്രത്തില്‍ വേഷം വാഗ്ദാനം ചെയ്തത്; അത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പറയുന്നതില്‍ ദുഖമുണ്ടെന്ന് അരുണ്‍ ഗോപി

കൊച്ചി: ഒറ്റ ദിവസംകൊണ്ട് കേരളക്കരയാകെ അറിയപ്പെടുന്ന പെണ്‍കുട്ടിയായി മാറിയ ഹനാനെ കുറിച്ചുള്ള ദുരൂഹതകളുടെ ചുരുളഴിയുന്നില്ല. പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളേജ് പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ ചുരുങ്ങിയ സമയകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ അരുണ്‍...

ഹനാനും മീന്‍ വില്‍പ്പനയുമെല്ലാം സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷനോ? അരുണ്‍ ഗോപിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

കോളേജില്‍ നിന്ന് പഠനം കഴിഞ്ഞ് യൂണിഫോമില്‍ മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. നിരവധി പേരാണ് പെണ്‍കുട്ടിയ്ക്ക് സഹായ ഹസ്തവുമായി ഇതിനോടകം രംഗത്ത് വന്നത്. എന്നാല്‍ കണ്ടതെല്ലാം പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പ്രൊമോഷനായിരുന്നുവെന്ന ആരോപണം ശക്തിപ്പെടുകയാണ്. വാര്‍ത്ത...

പാഠപുസ്തകത്തില്‍ നെഹ്‌റുവിന് പകരം ആര്‍ എസ് എസ് നേതാവ് സവര്‍ക്കറുടെ ചിത്രം; പ്രതിഷേധം ശക്തം

പനാജി: ഗോവയിലെ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന് പകരം ആര്‍എസ്എസ് നേതാവായിരുന്ന വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് ആരോപണം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ്യുവാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. പണ്ഡിറ്റ് നെഹ്റുവിന്റെ ചിത്രം നീക്കം ചെയ്തത്...

മെട്രോയിലെ സി.സി.ടി.വിയില്‍ ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി; അന്വേഷണ സംഘം ബംഗളൂരുവില്‍

പത്തനംതിട്ട: ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജെസ്നയ്ക്കായി ബംഗലൂരുവില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം ബംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബംഗളൂരുവിലുള്ള ഒരാള്‍...

താന്‍ കെട്ടിപ്പിടിക്കുമോയെന്ന ആശങ്കയില്‍ ബി.ജെ.പി എം.പിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: താന്‍ കെട്ടിപ്പിടിക്കുമോ എന്ന ആശങ്കയില്‍ ബിജെപി എംപിമാര്‍ തന്നെ കാണുമ്പോള്‍ രണ്ടടി പിന്നിലേക്ക് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ എതിരാളികളോട് വെറുപ്പ് അവശ്യമില്ലെന്നു പറഞ്ഞ രാഹുല്‍ വ്യക്തികളെയല്ല അവരുടെ രാഷ്ട്രീയത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്നും പറഞ്ഞു. കരണ്‍ ഥാപ്പറിന്റെ ഡെവിള്‍സ് അഡ്വക്കേറ്റ്...

കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പോയ മോട്ടോര്‍ വാഹന വകുപ്പ്; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പുതിയ ദൃശ്യങ്ങളുമായി പോലീസ്

കോട്ടയം: നെടുംകുഴിക്ക് സമീപം ചൊവ്വാഴ്ച താഴ്ചയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അനാസ്ഥ കാട്ടിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയ്ക്കെതിരെ കേരള പൊലീസ് രംഗത്ത്. സംഭവസ്ഥലത്തുനിന്നുള്ള വ്യത്യസ്ത സിസിടിവി വീഡിയോകളിലാണ് സംഭവത്തിന്റെ സത്യാവസ്ഥയുള്ളത്. ഇത് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്....

ബാങ്കില്‍ നിന്ന് ലഭിച്ച നൂറു രൂപ നോട്ടുകളില്‍ അച്ചടി തകരാറുള്ള നോട്ടുകള്‍!!!

അങ്കമാലി: അച്ചടിതകരാര്‍ സംഭവിച്ച നൂറു രൂപ നോട്ടുകള്‍ വ്യാപകമായി പ്രചാരത്തിലെന്ന് വിവരം. ബാങ്കില്‍ നിന്നു ലഭിച്ച നൂറ് രൂപാ നോട്ടുകളുടെ കൂട്ടത്തിലാണ് അച്ചടി തകരാറുള്ള നോട്ടുകള്‍ ലഭിച്ചു. മൂന്ന് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന ഒരു നോട്ടും, രണ്ട് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന മറ്റൊരു നോട്ടുമാണ്...

Most Popular