Category: Kerala

ആലപ്പുഴയില്‍ സ്വര്‍ണ്ണക്കടയുടെ പൂട്ടുപൊളിച്ച് 122 പവന്‍ സ്വര്‍ണം കവര്‍ന്ന 19കാരന്‍ പിടിയില്‍; പ്രതി കഞ്ചാവിന് അടിമ

ആലപ്പുഴ: മുല്ലയ്ക്കലില്‍ സ്വര്‍ണക്കടയുടെ പൂട്ടുപൊളിച്ച് ഒരു കിലോയോളം സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രധാന പ്രതി പിടിയില്‍. കടയ്ക്കുള്ളില്‍ കയറി സ്വര്‍ണം അപഹരിച്ച ആര്യാട് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് പൂങ്കാവ് ബണ്ടിനു സമീപം പുതുവല്‍ വീട്ടില്‍ സജീര്‍ (19) ആണ് അറസ്റ്റിലായത്. മോഷണം നടക്കുമ്പോള്‍ കടയ്ക്കു പുറത്തു...

കലാപക്കൊടി കാര്യമാക്കുന്നില്ല, മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നില്ലെന്ന് ജെഡിഎസ് ദേശീയ നേതൃത്വം

കൊച്ചി : കേരളത്തിലെ ഇടതു മന്ത്രിസഭയില്‍ ജനതാദള്‍ എസ് പ്രതിനിധിയായ മാത്യു ടി തോമസ് മന്ത്രിയായി തുടരുമെന്ന് ജനതാദള്‍ എസ് ദേശീയ നേതൃത്വം. മന്ത്രിയെ തല്‍ക്കാലം മാറ്റില്ലെന്ന് ജെഡിഎസ് ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി പറഞ്ഞു. സംസ്ഥാന കൗണ്‍സിലില്‍ മന്ത്രിയെ മാറ്റണമെന്ന് ആവശ്യം...

ദിലീപ് വിഷയത്തില്‍ മാത്രമാണ് അമ്മയുമായുള്ള അഭിപ്രായഭിന്നത നിലനില്‍ക്കുന്നത്, തര്‍ക്കം നീളുന്നത് സിനിമക്ക് ഗുണം ചെയ്യില്ല

കൊച്ചി: ചലചിത്രമേഖലയിലെ സംഘടനകളായ അമ്മയും ഡബ്ല്യുസിസിയുമായി നിലനില്‍ക്കുന്ന തര്‍ക്കം വേഗം പരിഹരിക്കണമെന്ന് നടി പത്മപ്രിയ. തര്‍ക്കം നീളുന്നത് സിനിമക്ക് ഗുണം ചെയ്യില്ലെന്ന് പത്മപ്രിയ പറഞ്ഞു. വനിതാ കൂട്ടായ്മ അമ്മയ്ക്കെതിരായ സംഘടനയാണെന്ന നിരീക്ഷണം ശരിയല്ല. ചലചിത്രമേഖലയില്‍ നിലനിന്ന ലിംഗവിവേചനവും ഒപ്പം തുല്യനീതിയെന്ന കാഴ്ചപ്പാടുമാണ് ഡബ്ല്യുസിസി എന്ന...

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനം, പരാതി ആരെങ്കിലും അവഗണിച്ചിട്ടുണ്ടെങ്കില്‍ മറുപടി പറയേണ്ടിവരുമെന്ന് സൂസെപാക്യം

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണങ്ങള്‍ സഭയ്ക്ക് അപമാനകരം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി ആരെങ്കിലും അവഗണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മറുപടി പറയേണ്ടിവരുമെന്നും സൂസെപാക്യം പറഞ്ഞു. വിവാദങ്ങളുടെ മറവില്‍ സഭയെ താറടിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നു....

മലപ്പുറത്ത് സ്വകാര്യ ബസ്സ് അപകടം: ഒരാള്‍ മരിച്ചു,അന്‍പതിലേറെ പേര്‍ക്ക് പരുക്ക്

മലപ്പുറം: എടരിക്കോട്ട് പാലച്ചിറമാട്ടില്‍ ബസ്സ് മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി പ്രഭാവതി ആണ് മരിച്ചത്. അന്‍പതിലേറെ പരുക്കേറ്റു. തൃശൂര്‍ - കോഴിക്കാട് റൂട്ടില്‍ ഓടുന്ന വാഹനമാണ് മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജിഎന്‍പിസി അഡ്മിന്‍ വിദേശത്തേക്ക് കടന്നതായി സൂചന, എമിഗ്രേഷന്‍ വിവരങ്ങള്‍ ശേഖരിച്ച് പൊലീസും എക്സൈസും

തിരുവനന്തപുരം: ജിഎന്‍പിസി ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ അജിത് കുമാര്‍ വിദേശത്തേക്ക് കടന്നതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അജിത്തും ഭാര്യയും ഒളിവിലാണ്.ഫെയ്സ്ബുക് ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേമം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍,...

രാമായണമാസം ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്, ‘നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരു’തെന്ന വിമര്‍ശനവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെ മുരളീധരന്‍ രംഗത്ത്. രാമയാണ മാസം ആചരിക്കുന്നത് ശരിയല്ല. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്. കോണ്‍ഗ്രസ് പോലുള്ള മതേതരസംഘടനകള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ല. ബിജെപിയെ...

മലബാര്‍ സിമന്റ്സ് മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ മരിച്ചു, ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും

കോയമ്പത്തൂര്‍: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. വൃക്ക തകരാറാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശശീന്ദ്രന്റെ സഹോദരന്‍ സനലും മലബാര്‍ സിമന്റ്സ് ആക്ഷന്‍ കൗണ്‍സിലും...

Most Popular