Category: Kerala

കേരളം അപ്രഖ്യാപിത പവര്‍കട്ടിലേക്ക്; ഡാമുകളിലെ വെള്ളം കുറയുന്നു

തിരുവനന്തപുരം: കനത്ത വേനലില്‍ ഡാമുകളിലെ ജലനിരപ്പ് അപകടകരമാവിധം താഴ്ന്നതോടെ സംസ്ഥാനം ലോഡ് ഷെഡിങ്ങിന്റെ വക്കില്‍. വേനല്‍ച്ചൂട് കനത്തതോടെ െവെദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലേക്ക് ഉയര്‍ന്നതോടെ വന്‍ പ്രതിസന്ധിയാണ് കെ.എസ്.ഇ.ബി. അഭിമുഖീകരിക്കുന്നത്. പുറത്തുനിന്ന് ആവശ്യത്തിനു വൈദ്യുതി ലഭിക്കുന്നതുകൊണ്ടു പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ ഭാഷ്യം. തെരഞ്ഞെടുപ്പ് കാലമായതിനാല്‍...

കേരള ബാങ്കിനുള്ള അപേക്ഷ ഇന്ന് നല്‍കും; മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഉള്‍പ്പെടുത്തിയില്ല

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് കേരള ബാങ്ക് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച അപേക്ഷനല്‍കും. മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. കേരള ബാങ്കിന്റെ അന്തിമാനുമതിക്കായി 19 ഉപാധികളാണ് റിസര്‍വ് ബാങ്ക് സര്‍ക്കാരിനുമുന്നില്‍വെച്ചത്. ഇത് പൂര്‍ത്തിയാക്കി മാര്‍ച്ച് 31നകം നബാര്‍ഡ് വഴി റിസര്‍വ്...

പുതിയ പരിഷ്‌കാരങ്ങളുമായി കേരള പോലീസ്

കൊച്ചി: പോലീസിലെ വിവിധവിഭാഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ലോഗോയും ബാഡ്ജും നടപ്പിലാക്കുന്നു. ഓരോ വിഭാഗത്തെയും പ്രത്യേകം തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. പോലീസിന് ഒന്നാകെ നിലവിലുള്ള ലോഗോയും ബാഡ്ജും ക്രമസമാധാന പാലനത്തിനായി നിയോഗിക്കുന്ന വിഭാഗത്തിന് നിലനിര്‍ത്തും. മറ്റുവിഭാഗങ്ങള്‍ക്കാണ് പ്രത്യേകം ലോഗോയും ബാഡ്ജും അനുവദിക്കുക. ആദ്യപടിയായി പോലീസ്...

സ്വന്തം കുടുംബത്തെപ്പറ്റിയാണെങ്കില്‍ ഇങ്ങനെ പറയുമോ..? ആരെക്കുറിച്ചും എന്തു പറയാമെന്നാണോ..? നിലപാടാണോ..? ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കേസ് പിന്‍വിലക്കണമെന്ന് ആവശ്യപ്പെട്ട പി.സി. ജോര്‍ജിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയുടെ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളി. ഇതേതുടര്‍ന്ന് ഹര്‍ജി ജോര്‍ജ് പിന്‍വലിച്ചു. ഹര്‍ജിയിലും നടിയുടെ പേര്...

കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി ജയിലിലാണ്..!!!

കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് പ്രകാശ് ബാബു ബാബുവിന് ജാമ്യമില്ല. പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇതിനെതിരെ പ്രകാശ് ബാബു നാളെ ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. ചിത്തിര ആട്ട വിശേഷ...

കൃഷി ആവശ്യത്തിന് എടുത്ത വായ്പ തിരിച്ചടയ്ക്കാനായില്ല; വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ എട്ട് മണിയോടെയാണ് കൃഷ്ണകുമാറിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണബാങ്കിനും സ്വകാര്യപണമിടപാടുകാര്‍ക്കുമായി കൃഷ്ണകുമാറിന് എട്ട് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍...

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി സരിത എസ് നായരും; ഹൈബി ഈഡനെതിരേ എറണാകുളത്ത് മത്സരിക്കും

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡാനെതിരായാവും താന്‍ മത്സരിക്കുകയെന്നും അവര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി എറണാകുളം കളക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങി മടങ്ങി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍...

എസ്എഫ്‌ഐ കോട്ടയില്‍ കെ.എസ്.യു കൊടിനാട്ടിയതിന് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം; സോഡാ കുപ്പികൊണ്ട് കുത്തി, പാട് മറയ്ക്കാന്‍ താടി വളര്‍ത്തി; പകരം വീട്ടാന്‍ രണ്ടും കല്‍പ്പിച്ച് വി.കെ. ശ്രീകണ്ഠന്‍

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വി.കെ ശ്രീകണ്ഠന്റെ പേര് ഉയര്‍ന്ന വന്നത് അപ്രതീക്ഷിതമായിരുന്നില്ല. കൃത്യമായ ആസൂത്രണം, സംഘാടനം, നേതൃത്വ പാടവം എന്നിവകൊണ്ട് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ പ്രചരണ തന്ത്രങ്ങള്‍.. ആന്ധ്രയെ ഇളക്കിമറിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 400ഓളം കിലോ...

Most Popular