Category: Kerala

കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ഏഴുവയസുകാരനെതിരേ ലൈംഗികാതിക്രമവും; പ്രതിക്കെതിരേ പോക്‌സോ പ്രകാരം കേസെടുത്തു

തൊടുപുഴ: തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തു. ഏഴ് വയസ്സുകാരനെതിരേ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. അതേ സമയം കുട്ടിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും രണ്ട് ദിവസം കൂടി കുട്ടി വെന്റിലേറ്ററില്‍ തുടരുമെന്നും കോട്ടയത്തു നിന്നെത്തിയ വിദഗ്ധ...

ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; തെളിവെടുപ്പിനെത്തിച്ച പ്രതിക്കു നേരെ ആക്രോശത്തോടെ പാഞ്ഞടുത്ത് നാട്ടുകാര്‍

തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി ആക്രമിച്ച അരുണ്‍ ആനന്ദിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. അരുണ്‍ ആനന്ദിനെ തൊടുപുഴയിലെ വീട്ടില്‍ എത്തിച്ചപ്പോഴാണ് ആക്രോശവുമായി നാട്ടുകാര്‍ ഓടിയടുത്തത്. ആക്രമണത്തിനിരയായ ഏഴുവയുകാരന്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഇയാളെ തെളിവെടുപ്പിന് കുമാരമംഗലത്തെ വീട്ടില്‍ എത്തിച്ചത്. അരുണ്‍...

അപമാനിച്ചിട്ടില്ല; മത്സ്യത്തൊഴിലാളികളെ കണ്ടാല്‍ ഓക്കാനം വരുന്ന ആളല്ല താനെന്ന് ശശി തരൂര്‍

തിരുവനന്തപുരം: തനിക്കെതിരെ നുണപ്രചാരണം നടക്കുന്നുവെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. താന്‍ സ്വയം പരിഹസിച്ചെഴുതിയ വാക്കുകളാണ് തെറ്റിദ്ധരിപ്പിക്കുന്നത്. താന്‍ മത്സ്യത്തൊഴിലാളികളെ അപമാനിച്ചിട്ടില്ലെന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. തന്റെ കുടുംബാംഗങ്ങളെല്ലാം മത്സ്യം കഴിക്കുന്നവരാണ്. 'ഓക്കാനം വരുന്ന' എന്ന അര്‍ത്ഥത്തിലല്ല സ്‌ക്വീമിഷ് എന്ന...

കുടിക്കാന്‍ കൊടുത്തത് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും; 27 വയസുകാരിയായ യുവതി മരിക്കുമ്പോള്‍ വെറും 20 കിലോ മാത്രം; അനുഭവിച്ചത് ക്രൂര പീഡനം

കരുനാഗപ്പള്ളി: ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ചതിനുപിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോള്‍ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിരുന്നത്. കൊല്ലം ജില്ലാ...

മര്‍ദനമേറ്റ ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍

തൊടുപുഴ: രണ്ടാനച്ഛന്റെ മര്‍ദനമേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. വെന്റിലേറ്റര്‍ മാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാവുന്നില്ല....

തെരഞ്ഞെടുപ്പിലും തരംഗമായി ലൂസിഫര്‍ .., സ്റ്റീഫന്‍ നെടുമ്പള്ളിയായി സ്ഥാനാര്‍ഥികള്‍..!!!

പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രം ലൂസിഫറിന്റെ പോസ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും സജീവം. ലൂസിഫറിനെയും സ്റ്റീഫന്‍ നെടുമ്പള്ളിയേയും ഏറ്റെടുത്തിരിക്കുകയാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍. ചിത്രം റിലീസായതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളുടെ ലൂസിഫര്‍ പോസ്റ്ററുകളും നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വിന്റേജ് ജീപ്പില്‍ മുണ്ടുടുത്ത് വന്നാണ് സ്റ്റീഫന്‍ നെടുമ്ബള്ളി ആരാധക ഹൃദയം...

രാഹുല്‍ വയനാട്ടില്‍ തന്നെ…? പ്രിയങ്ക വാരാണസിയില്‍..!! പുതിയ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകള്‍ വീണ്ടും സജീവമാകുന്നു. കര്‍ണാടകത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് അനുകൂലമല്ല എന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ഉയര്‍ന്നുവരുന്നുവെന്നാണ് സൂചനകള്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടിലും പ്രിയങ്ക ഗാന്ധിയെ വാരാണസിയിലും...

‘മീന്‍ മണം അടിക്കുമ്പോള്‍ ഓക്കാനം വരുന്ന തനിക്ക്’…. ശശി തരൂരിന്റെ ട്വീറ്റിനെതിരേ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ട്വീറ്റിനെതിരെ എറണാകുളത്ത് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. തോപ്പും പടി, സൗദി കടപ്പുറത്താണ് പ്രതിഷേധം നടന്നത്. മത്സ്യ തൊഴിലാളികളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ്...

Most Popular