Category: LATEST NEWS

പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തം വരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ലഭിക്കാം..!!! സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി… ഭീഷണിപ്പെടുത്തലിന് വേറെയും…

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. 2016 തലസ്ഥാനത്തെ ഹോട്ടലിൽവച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ...

സ്ത്രീകൾ എല്ലാം കിടന്നു കൊടുത്തിട്ടാണ് സിനിമയിൽ നിലനിൽക്കുന്നതെന്ന് കേട്ടപ്പോ വേദനിച്ചു: നടി കൃഷ്ണപ്രഭ, സിനിമയിൽ നല്ല കരിയർ ഉണ്ടാക്കിയ നടിമാരെ പോലും മോശമായി ചിത്രീകരിക്കുന്ന പ്രവണത

തിരുവനന്തപുരം: സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ എല്ലാം കിടന്ന് കൊടുത്തിട്ടാണ് നിലനിൽക്കുന്നത് എന്നുള്ള കമന്റ് വേദനിപ്പിച്ചതായി നടിയും നർത്തകിയുമായ കൃഷ്ണപ്രഭ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ വരുന്ന ചർച്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ. ഇത് സംബന്ധിച്ച് കൃഷ്ണപ്രഭ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് വൈറലായിരുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം സിനിമ മേഖലയിലുള്ള...

ഇനിയും ആക്രമണം വരും.., നമ്മൾ ഒഴിയുന്നതാണ് നല്ലത്..!!! പുതിയ തലമുറ വരട്ടെയെന്നും മോഹൻ‌ലാൽ..!!! ആരോപണങ്ങൾക്കെതിരെ പോരാടണമെന്ന് ചിലർ.., ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്ന് ലാൽ

കൊച്ചി: ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു താരസംഘടനയായ അമ്മയിലെ ഭാരവാഹികൾ കൂട്ടരാജിവച്ചത്. അതേസമയം കൂട്ടരാജിയ്ക്കു പിന്നിലെ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത് വാട്സാപ്പ് ഗ്രൂപ്പിലാണെന്നാണ് വിവരം. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹൻലാൽ വാട്സാപ്പിൽ അംഗങ്ങളുമായി സംസാരിച്ചത്. ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ്...

സർക്കാരിനെ വെട്ടിലാക്കി സിപിഐ..!!! മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം.., സർക്കാർ ഇതിന് മുൻകൈ എടുക്കണം,,!!! സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷിക്കണം…

കൊച്ചി: എം. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. സർക്കാർ ഇതിന് മുൻകൈ എടുക്കണം. മുകേഷിന്റെ രാജി അനിവാര്യമാണ്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോ എന്നു...

‘അമ്മ’യെ നശിപ്പിക്കാനായിട്ട് കുറേ ആളുകൾ കുറേ നാളുകളായി ആഗ്രഹിച്ചിരുന്നു… അവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്ന്..; മൂന്നു പേരിൽ നിന്നായി ഒന്നരലക്ഷം രൂപ വാങ്ങിച്ച് തുടങ്ങിയ പ്രസ്ഥാനമാണ് ‘അമ്മ’ ..!! മന്ത്രി ഗണേഷ്...

തിരുവനന്തപുരം: അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്നെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ല. അമ്മയെ തകർത്തവർ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്നും ഗണേഷ് കുമാർ പറഞ്ഞു. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം.., സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി...

രാജിവയ്ക്കും മുൻപ് മോഹൻലാൽ മമ്മൂട്ടിയെ വിളിച്ചു..!! ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു…, തലപ്പത്തേക്ക് കൂടുതൽ വനിതകൾ എത്തിയേക്കും… നിലവിലുള്ള ആരും ഇനി ഭാരവാഹിയാകില്ല

കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ നേരിടുന്നത് ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയാണ്. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ച് ഭരണസമിതി പിരിച്ചുവിട്ടു. സംഘടന രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ഭരണസമിതിയിൽ ഒരു കൂട്ടരാജി ഉണ്ടാകുന്നത്. പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി സിദ്ദീഖ്, വൈസ് പ്രസിഡന്റുമാരായ...

വാതിലിൽ മുട്ടാത്തവരുടെ ലിസ്റ്റ് പുറത്തുവിടുന്നതാണ് നല്ലത്… അതാകുമ്പോൾ ഒരു പേജിൽ ഒതുങ്ങും..!!! പരിഹസിച്ച് കെ. മുരളീധരൻ..!!! മുകേഷ് ഇപ്പോള്‍ രാജിവെച്ചാല്‍ മൂന്ന് സ്ഥലങ്ങളില്‍ ഒരേസമയം ഉപതിരഞ്ഞെടുപ്പ് നടത്താം

കോഴിക്കോട്: മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് സിനിമക്കഥകളെ വെല്ലുന്ന കഥകളെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയത് പലരേയും രക്ഷിക്കാനാണെന്നും അന്വേഷണസംഘത്തെ നിയോഗിച്ചത് മനസ്സില്ലാമനസോടെയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. മുകേഷിനെതിരെ പുറത്തുവരുന്നത് മോശം കാര്യങ്ങളാണെന്നും മുരളീധരന്‍ പറഞ്ഞു. എം.എല്‍.എ. സ്ഥാനം മുകേഷ് രാജിവെക്കണം....

എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവച്ചുകൊണ്ട് മോഹൻലാലിന്റെ കുറിപ്പ്….!!! ‘അമ്മ’യിൽ കൂട്ടരാജി..!! പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളും രാജിവച്ചു; ഭരണസമിതി പിരിച്ചുവിട്ടു…

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി....

Most Popular

G-8R01BE49R7