ആ ഷോപ്പ് ഒരു മാസം കൊണ്ട് പൂട്ടിക്കെട്ടും…!!! ഏതോ പാവത്തിന് ജയിലിൽ കിടക്കാൻ യോഗമുണ്ട്…!! പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാൻ പോകുന്ന കാര്യം അറിയിച്ച ഹണിറോസിൻ്റെ പോസ്റ്റിനുള്ള പ്രതികരണങ്ങൾ..

കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്ന കേസും വിവാദങ്ങളും നിലനിൽക്കുന്നതിനിടെ പുതിയ ഉദ്ഘാടന വിശേഷം പങ്കുവച്ച് നടി ഹണി റോസ്. ഫേസ് ബുക്കിലൂടെയാണ് താരം പുതിയ കട ഉദ്ഘാടനം ചെയ്യാൻ പോകുകയാണെന്ന് അറിയിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒലവക്കോട് കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അഞ്ജലി ഇലക്ട്രോണിക്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് ഹണി എത്തുന്നത്. ജനുവരി 20നാണ് ഉദ്ഘാടനം. ഉദ്ഘാടനത്തിനായി എല്ലാ ആരാധകരെയും നടി വീഡിയോയിലൂടെ ക്ഷണിച്ചിട്ടുണ്ട്.

ഇതോടെ ഹണി റോസിന്റെ വീഡിയോയ്ക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതലാളുകളും താരത്തെ വിമർശിച്ചിരിക്കുകയാണ്. ആരും ഉദ്ഘാടനത്തിന് പോകരുതെന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. മറ്റൊരാളാകട്ടെ ആ ഷോപ്പ് ഒരു മാസം കൊണ്ട് പൂട്ടി കെട്ടുമെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ഏതോ പാവത്തിന് ജയിലിൽ കിടക്കാൻ യോഗമുണ്ടെന്നും ഒരാൾ പ്രതികരിച്ചിട്ടുണ്ട്.

ബോബി ചെമ്മണ്ണൂർ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയെന്ന് ആരോപിച്ച് ദിവസങ്ങൾക്ക് മുൻപ് ഹണി റോസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ ബോബി ചെമ്മണ്ണൂർ അറസ്റ്റിലാകുകയും ദിവസങ്ങളോളം ജയിലിൽ കിടന്ന് മോചിതനാകുകയും ചെയ്തിരുന്നു. നടിയെ പിന്തുണച്ച് സിനിമാമേഖലയിലുളള നിരവധിയാളുകളും രംഗത്തെത്തിയിരുന്നു. ഇതിനിടെ ഹണി റോസിനെ അധിക്ഷേപിച്ച ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെതിരെയും താരം പരാതി നൽകിയിരുന്നു.

pathram desk 1:
Related Post
Leave a Comment