കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ (27) രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയിൽ സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ പ്രതിക്ക് യാഥൊരുവിധ മാനസികപ്രശ്‌നങ്ങൾ ഇല്ലെന്നും കൂടുതൽ ചോദ്യംചെയ്യലിനായി വിട്ടുകിട്ടണമെന്നും കാണിച്ച് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ കസ്റ്റഡി ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. വൈകുന്നേരം ആറരയോടെയാണ് ഋതുവിനെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായി. ചോദ്യംചെയ്യലിൽ ഋതു കേരളത്തിന് പുറത്ത് എന്തെങ്കിലും കേസുകളിൽ ഉൾപെട്ടിട്ടുണ്ടോ എന്നും ലഹരി ഇടപാടുകളിൽ ഭാഗമായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ പറഞ്ഞു.
തന്നെയും വീട്ടുകാരേയും കളിയാക്കിയതിനെ തുടർന്നാണ് താൻ ആക്രമണത്തിന് മുതിർന്നത് ചോദ്യംചെയ്യലിൽ ഋതു പോലീസിനോട് വെളിപ്പെടുത്തി. പ്രതി പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ‘ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. കാര്യങ്ങളൊക്കെ പറയുന്നുണ്ട്. അക്കാര്യങ്ങളൊക്കെ സത്യമാണോ അല്ലയോയെന്ന് പരിശോധിക്കണം. വിശദമായ ചോദ്യംചെയ്യലും പരിശോധനകളും പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ നടത്താനാവൂ. കൊല നടത്തിയ ദിവസം ഋതു വീട്ടിൽതന്നെ ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടെ എപ്പോഴെങ്കിലും പുറത്ത് പോയിരുന്നോ ഇല്ലയോ എന്ന് പരിശോധിച്ച് വരികയാണ്,’ എസ്. ജയകൃഷ്ണൻ പറഞ്ഞു.
വൈദ്യപരിശോധനയിൽ സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ബെംഗളൂരുവിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്യുന്ന ഋതു കഴിഞ്ഞ ദിവസമാണ് നാട്ടിലേക്കു വന്നത്. കൃത്യം നടത്തിയ ശേഷം ബൈക്കിൽ സഞ്ചരിച്ച പ്രതിയെ പന്തികേട് തോന്നിയതിനാൽ പോലീസ് തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു.
നാലുപേരെ കൊന്നുവെന്നും അത് അറിയിക്കാനായി പോലീസ് സ്‌റ്റേഷനിലേക്ക് വരികയായിരുന്നു എന്നുമാണ് ഋതു പോലീസിനോട് പറഞ്ഞത്. പിന്നാലെ പോലീസ് ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. സ്‌റ്റേഷനിൽ എത്തിച്ച ശേഷം പ്രതി ശാന്തസ്വഭാവക്കാരനായാണ് കാണപ്പെട്ടത് എന്നാണ് പോലീസ് പറഞ്ഞത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രമാണ് ഇയാൾ ഉത്തരം നൽകിയിരുന്നത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32), എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് (35) തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് എറണാകുളം ചേരാനല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സെക്സ് ചാറ്റ് ചെയ്തശേഷം ശാരീരിക ബന്ധത്തിനു നിർബന്ധിച്ച് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി…!!! ഷാരോണിൻ്റെ മരണമൊഴിയാണ് കേസിൽ നിർണായകമായത്… പലതവണ അഭ്യർഥിച്ചിട്ടും സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തത് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഗ്രീഷ്മ
Leave a Comment