ഏത് നിയമവും മനുഷ്യർക്ക് വേണ്ടി, ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിർദേശങ്ങൾ സർക്കാർ ഉപേക്ഷിക്കുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിർദേശങ്ങൾ സർക്കാർ ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാകണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

‘നിലവിൽ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. അവ ആശങ്കകൾ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ. ആശങ്കയിലാക്കുന്നതോ ആയ ഒരു ഭേദഗതിയും ഈ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ പറയുന്ന ഭേദഗതി നിർദേശങ്ങൾ ആരംഭിക്കുന്നത് 2013-ലാണ്. അന്ന് യുഡിഎഫ് സർക്കാരായിരുന്നു ഭരണത്തിൽ. മനഃപൂർവ്വം കടന്നുകയറുക എന്ന ഉദ്ദേശത്തോടെ വനത്തിൽ കയറുക, വനത്തിനുള്ളിൽ വാഹനം നിറുത്തുക ഇതെല്ലാം കുറ്റമാക്കുക എന്നതാണ് ആ ഭേദഗതി. അതിന്റെ തുടർനടപടികളാണ് പിന്നീടുണ്ടായത്. ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടുപോകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വകുപ്പുകളിൽ നിക്ഷിപ്തമാകുന്ന അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കകൾ സർക്കാർ ഗൗരവമായി കാണുകയാണ്. കർഷകരുടെയും പ്രത്യേകിച്ച് മലയോര മേഖലയിൽ ഉള്ളവരുടെയും ന്യായമായ താത്പര്യങ്ങൾക്കെതിരെ ഒരുനിയമവും ഈ സർക്കാർ ലക്ഷ്യമിടുന്നില്ല.

ബോബി ചെമ്മണൂർ ഇനി വാ തുറക്കില്ല, മാധ്യമങ്ങളെ കണ്ടപ്പോൾ പറ്റിയ നാവ്പിഴ- അഭിഭാഷകൻ കോടതിയിൽ, നിരുപാധികം മാപ്പ് പറഞ്ഞ് ബോബി, ഒളിമ്പിക്സ് മെഡൽ കിട്ടിയ പോലെയാണ് പെരുമാറിയതെന്ന് കോടതി, കേസ് തീർപ്പാക്കി

സർക്കാരിന്റെ നിലപാട് ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാണ് എന്നാണ്. മനുഷ്യരുടെ നിലനിൽപ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ സൂക്ഷ്മതലത്തിലും സമഗ്രതലത്തിലും കൈക്കൊള്ളണമെന്ന കാര്യത്തിൽ തർക്കമില്ല. വനസംരക്ഷ നിയമത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ…!!; ‘സാറ്… തേങ്ങാപ്പിണ്ണാക്ക്’ എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; മാസ് എൻട്രി പ്രതീക്ഷിച്ച് എത്തി.., ഇളിഭ്യരായി ഫാന്‍സ്…

pathram desk 5:
Leave a Comment