കാമ്പ, ഇൻഡിപെൻഡൻസ് പാനീയങ്ങൾ, ലഘുഭക്ഷണം, വിശ്രമകേന്ദ്രങ്ങൾ.., ദിശാ നിർദേശങ്ങൾ…, ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുരക്ഷിത സൗകര്യങ്ങൾ ഒരുക്കും…!! മഹാ കുംഭ് 2025-ൽ പങ്കാളികളായി റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ്..!!!

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനങ്ങളിലൊന്നായ മഹാ കുംഭ് പ്രയാഗ്‌രാജ് 2025-ൽ പങ്കാളികളായി റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (RCPL). മഹാ കുംഭമേളയിൽ ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ കമ്പനി അവിഭാജ്യ പങ്ക് വഹിക്കും.

മഹാ കുംഭമേളയിൽ, തീർത്ഥാടക യാത്ര മെച്ചപ്പെടുത്തുന്നതിനായി ആർസിപിഎൽ വിവിധ സേവനങ്ങളും തീർത്ഥാടകർകാവശ്യമായ അവശ്യ വസ്തുക്കളുടെ ലഭ്യതയും വാഗ്ദാനം ചെയ്യും. റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ കീഴിൽ വരുന്ന കാമ്പ, ഇൻഡിപെൻഡൻസ് തുടങ്ങിയ പാനീയങ്ങളുൾപ്പെടെ ലഘുഭക്ഷണം, തീർഥാടകർക്ക് വിശ്രമിക്കാൻ സുരക്ഷിതവും ശാന്തവുമായ വിശ്രമകേന്ദ്രങ്ങൾ എന്നിവ ആർ സി പി എൽ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. തീർഥാടകരെ സഹായിക്കുന്നതിന് സൈനേജുകളും ദിശാസൂചന ബോർഡുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

” മഹാ കുംഭ പ്രയാഗ്‌രാജ് 2025-ലെ ഞങ്ങളുടെ പങ്കാളിത്തം, ഞങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപയോഗിച്ച് എല്ലാ തീർത്ഥാടകരുടെയും ഉപഭോക്താക്കളുടെയും ദൈനംദിന ജീവിതത്തെ ശാക്തീകരിക്കുന്നതിനൊപ്പം ഈ മഹത്തായ ആത്മീയ സമ്മേളനത്തോടുള്ള ആദരവുമാണ്. ഒരു കമ്പനി എന്ന നിലയിൽ, ഞങ്ങൾ ഇന്ത്യൻ പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയവരാണ്, ഞങ്ങളുടെ ബ്രാൻഡുകൾ, വിഭവങ്ങൾ, ഈ വിശുദ്ധ പരിപാടിയിൽ സമൂഹത്തെ സേവിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയിലൂടെ ഇന്ത്യൻ ഉപഭോക്തൃ പൈതൃകം പുനർനിർമ്മിക്കുകയാണ്,” റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കേതൻ മോദി പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയില്‍ 4ജി, 5ജി സേവനമെത്തിച്ചു…!! ചരിത്രം കുറിച്ച് റിലയന്‍സ് ജിയോ..!!! പൂര്‍ണ പിന്തുണ നല്‍കി ഇന്ത്യന്‍ സൈന്യം

 

pathram desk 1:
Leave a Comment