ആരാണീ ബോബി?… കൂടുതൽ ബോബി സൂപ്പര്‍ കോടതി ചമയേണ്ട, പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനുറിയാം… നാടകം ഇങ്ങോട്ടു വേണ്ട… തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം…

കൊച്ചി: ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളും പരിഹാസവുമായി ഹൈക്കോടതി. ആരാണീ ബോബി?… വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അതുകൊണ്ട് കൂടുതൽ നാടകം ഇങ്ങോട്ടു വേണ്ടെന്ന് കോടതി ബോബിയുടെ അഭിഭാഷകരോട് പറഞ്ഞു. മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ മാത്രം ഈ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു.

കൂടുതൽ ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതുകയും വേണ്ട… അത് കോടതി കാണിച്ചുതരാം… പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.

ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യ ഉത്തരവ് ജയിലിൽ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക പ്രശ്നങ്ങൾ മൂലം പുറത്തിറങ്ങാൻ കഴിയാതെ ജയിലിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ജയിലിൽ തുടരുന്നത് തുടങ്ങിയ കാര്യങ്ങൾ ‘ബോബി ഫാൻസ്’ ഇതിനിടെ പ്രചരിപ്പിച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.
ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ; സാറ്… തേങ്ങാപ്പിണ്ണാക്ക് എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; ഇളിഭ്യരായി ഫാന്‍സ്

പക്ഷെ ഇന്നലെ ശബരിമല മകരവിളക്ക് അടക്കമുള്ള കാര്യങ്ങൾ ഉള്ളതിനാൽ ആവശ്യമായ മാധ്യമശ്രദ്ധ കിട്ടില്ല എന്നതിനാലാണ് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയത് എന്നും ചില അഭിഭാഷകർ അഭിപ്രായപ്പെട്ടു.

മകരവിളക്ക് ലൈവ് ആയതിനാൽ ജയിൽമോചിതനാകുന്നത് ചാനലുകൾ ലൈവ് കാണിക്കില്ല…!!! ബോബി ഇന്നലെ പുറത്തിറങ്ങാതിരുന്നതിന് കാരണമിതാണോ..? നടത്തിയത് ​ഗിമ്മിക്സ് …, ബോബക്ക് കൂടുതൽ കുരക്കാകുമോ..? സ്വമേധയാ കേസെടുത്ത് ഹൈക്കോടതി…

ഹണി റോസിന്റെ പരാതിയിൽ ഈ മാസം എട്ടിനാണ് ബോബി ചെമ്മണൂർ വയനാട്ടിൽനിന്ന് അറസ്റ്റിലാകുന്നത്. അന്നു വൈകിട്ട് കൊച്ചിയിലെത്തിച്ച ബോബി ചെമ്മണൂരിനെ പിറ്റേന്ന് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്.

pathram desk 5:
Related Post
Leave a Comment