അയൽവാസിയും ബന്ധുക്കളുമടക്കം പല സ്ഥലങ്ങളിൽ കൊണ്ടു പോയി കൂട്ടബലാത്സം​ഗം ചെയ്തു…!!! മാനസിക വെല്ലുവിളി നേരിടുന്ന 36കാരിയോട് ക്രൂരത… പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി.., യുവതിയുടെ 15 പവൻ സ്വർണവും കൈക്കലാക്കി…!! എട്ടുപേ‍ർക്കെതിരേ കേസെടുത്തു…

മഞ്ചേരി: മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം ബലാൽസംഗത്തിന് ഇരയാക്കിയെന്നു പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത എട്ടു പേർക്കെതിരെയാണു പരാതി. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്‌തു.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി യുവതിയുടെ 15 പവൻ സ്വർണം ഇവർ കവർന്നിട്ടുണ്ട്. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി നൽകിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മാനസിക വെല്ലുവിളിയുള്ളതു തിരിച്ചറിഞ്ഞാണു പ്രതികള്‍ യുവതിയെ ചൂഷണം ചെയ്തത്. എതിര്‍ക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നു മുഖ്യപ്രതിക്ക് അറിയാമെന്ന് യുവതിയുടെ കുടുംബം പറയുന്നു. പരാതി പിന്‍വലിക്കണമെന്നു പ്രതികള്‍ പല തവണകളിലായി ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാനാണു തങ്ങളുടെ തീരുമാനം. ഇതിനു പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി സംശയിക്കുന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.

അഞ്ചു വർഷത്തിനിടെ പെൺകുട്ടിയനുഭവിച്ചത് കൊടിയ പീഡനങ്ങൾ- ആദ്യം പെൺകുട്ടി ചൂഷണത്തിനിരയായത് 13-ാം വയസിൽ, വീട്ടിലെ സാഹചര്യം മുതലെടുത്തു, വീട്ടുകാർ ഒരിക്കൽ പോലും തിരിച്ചറിഞ്ഞില്ല, പ്രതികൾ ചൂഷണം ചെയ്തിരുന്നത് ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തിച്ച്, ന​ഗ്ന ദൃശ്യങ്ങൾ കാണിച്ച് കൂട്ടബലാത്സം​ഗം- കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം 14 പേർ അറസ്റ്റിൽ, പരിശീലകരും പ്രതികളാകും

സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചും പെൺകുട്ടി പീഡനത്തിന് ഇരയായി…!! ബസിനുള്ളിൽ വച്ചായിരുന്നു പീഡനമെന്ന് പൊലീസ്… ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാർഥി, നവവരൻ തുടങ്ങി ഇതുവരെ അറസ്റ്റിലായത് 20 പേ‍ർ…!!

pathram desk 1:
Related Post
Leave a Comment