പെരിയ ഇരട്ടക്കൊല കേസ്: കെവി കുഞ്ഞിരാമൻ അടക്കം നാലു പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി, പ്രതികൾക്കു ജാമ്യം ലഭിക്കും

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ നാലു പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ച് ഹൈക്കോടതി. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ അടക്കം നാലു പ്രതികളുടെ ശിക്ഷയാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞത്‌. കേസിൽ സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമൻ അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

പ്രതികൾക്കു വിചാരണ കോടതി വിധിച്ചിരുന്നത് 5 വർഷം തടവും 10,000 രൂപ വീതം പിഴയുമായിരുന്നു. എന്നാൽ ശിക്ഷ മരവിപ്പിച്ചതോടെ നാലു പ്രതികൾക്കും ജാമ്യം ലഭിക്കും. വിചാരണ കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ പിന്നീട് വാദം കേൾക്കും. ജസ്റ്റിസ് പിബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

മുത്തച്ഛനെ ചുറ്റികവച്ച് തലയ്ക്കടിച്ചു വീഴ്ത്തി, ഹോംനഴ്സ് ഏജൻസി നടത്തുന്ന അമ്മയെ വിളിച്ചുവരുത്തി അടിച്ചുവീഴ്ത്തി, മുനയുളികൊണ്ട് തലയ്ക്ക് കുത്തി, തലയണ മുഖത്തമർത്തി മരണം ഉറപ്പാക്കി, അൽപനേരം ടിവി കണ്ടിരുന്ന ശേഷം നാടുവിട്ടു- പടപ്പക്കര ഇരട്ടക്കൊലപാതകം പോലീസിനോട് വിവരിച്ച് പ്രതി

കുറഞ്ഞ വില…!!! ഷവോമി ഇന്ത്യ റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ചു; റെഡ്മി നോട്ട് 14 5ജി പതിപ്പിന്1000 കോടി വില്‍പ്പന നേട്ടം
14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണു ഹൈക്കോടതി മരവിപ്പിച്ചത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽനിന്ന് കടത്തിക്കൊണ്ടു പോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാൻ കാരണമായത്. ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിൻറെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങുന്ന സമയം ജീപ്പിലെത്തിയ അക്രമികൾ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ 14 പ്രതികളുണ്ടായിരുന്നു. പിന്നീട് കേസ് സിബിഐ അന്വേഷിച്ചപ്പോൾ കുഞ്ഞിരാമൻ അടക്കം പ്രതികൾ 24 ആയി. എന്നാൽ വിചാരണ കോടതി ഇതിൽ പ്രതികളെ വെറുതെ വിടുകയും 10 പേർക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ നൽകുകയുമായിരുന്നു.

pathram desk 5:
Related Post
Leave a Comment