‘ഒരിക്കലും നടക്കാത്ത കാര്യം’ കാനഡ- യുഎസ് ലയന നിർദ്ദേശത്തെ പരിഹസിച്ച് ട്രൂഡോ, കാനഡയെ കുറിച്ച് ട്രംപിന് യാതൊരു ധാരണയുമില്ലെന്നു തോന്നുന്നു, ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ രാജ്യം മുട്ടുമടക്കില്ല- മെലാനി ജോളി

ഒട്ടാവ: കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിന് പരിഹസിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. രാജ്യങ്ങൾ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അടുത്തയാളായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം.

‘കാനഡ യുഎസിന്റെ ഭാഗമാകുന്നതിനുള്ള നേരിയ സാധ്യതപോലും ഇല്ല. വ്യാപാരത്തിലും സുരക്ഷയിലും വലിയ പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികൾക്കും ജനസമൂഹത്തിനും ലഭിക്കുന്നു.’ -ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

‘നോട്ട് എ സ്‌നോബോൾസ് ചാൻസ് ഇൻ ഹെൽ’ (Not a snowball’s chance in hell) എന്ന ഇംഗ്ലീഷ് ശൈലി ഉപയോഗിച്ചാണ് ട്രംപിന്റെ യുഎസ്- കാനഡ ലയന നിർദേശത്തിനെതിരെ ട്രൂഡോ എക്സിലൂടെ മറുപടി പറഞ്ഞത്. ‘ഒരിക്കലും നടക്കാത്ത കാര്യം’ എന്നാണ് ഇംഗ്ലീഷ് ഭാഷയിലെ ഈ ശൈലിയുടെ അർഥം.

അതേ സമയം പ്രധാനമന്ത്രിക്ക് പിന്നാലെ കനേഡിയൻ വിദേശകാര്യ മന്ത്രിയും ട്രംപിനെതിരെ രംഗത്തെത്തി. ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ രാജ്യം മുട്ടുമടക്കില്ലെന്നാണ് വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞത്. കാനഡയെ കുറിച്ച് ട്രംപിന് യാതൊരു ധാരണയുമില്ലെന്നും അവർ പറഞ്ഞു.’ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണ്. ഞങ്ങളുടെ ജനങ്ങളും ശക്തരാണ്. ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല.’ -കനേഡിയൻ വിദേശകാര്യമന്ത്രി എക്‌സിലൂടെ പറഞ്ഞു.

തൻ്റെ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസ് സാക്ഷ്യപ്പെടുത്തിയതിന് ശേഷം ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് കാനഡയ്ക്കു മുന്നിൽ ഓഫർ വച്ചത്. കൂടാതെ പനാമ കനാൽ, ഗ്രീൻലാൻഡ് എന്നിവ സുരക്ഷിതമാക്കാൻ സൈനിക നടപടിയെടുക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. ജനുവരി 20 ന് അധികാരമേറ്റാൽ കനേഡിയൻ ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. ഇത് കാനഡയുടെ കയറ്റുമതിയുടെ 75 ശതമാനവും അമേരിക്കയിലേക്ക് അയയ്‌ക്കുന്നതിനെ സാരമായി ബാധിക്കും.

അതേസമയം കാനഡയെ കീഴടക്കാൻ സൈനിക ശക്തി ഉപയോഗിക്കുമോ എന്ന ചോദ്യത്തിന്, “ഇല്ല, സാമ്പത്തിക ശക്തിയുപയോ​ഗിച്ചായിരിക്കും നേരിടുകയെന്ന സൂചനയും നൽകി.
കാനഡയെ ചുറ്റിക്കറങ്ങി നടക്കുന്ന റഷ്യൻ, ചൈനീസ് കപ്പലുകളിൽനിന്ന് പൂർണ സംരക്ഷണം.., ‘യുഎസും കാനഡയും ഒരുമിച്ചാൽ ഗംഭീര രാഷ്ട്രമാകും….!!! കാനഡക്കാർക്കിഷ്ടം യുഎസിൻ്റെ 51–ാമത് സംസ്ഥാനമാകാനാണ്…!!! ആ പഴയ ‘ഓഫർ’ ആവർത്തിച്ച് ട്രംപ്…!!!

pathram desk 5:
Related Post
Leave a Comment