ഇനി മുറി ലഭിക്കണമെങ്കിൽ പങ്കാളികൾ ബന്ധം വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം, പുതിയ ചെക്ക് ഇൻ പോളിസിയുമായി ‘ഓയോ’, ആദ്യം നടപ്പിലാക്കുക മീററ്റിൽ

ന്യൂഡൽഹി: അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുറി നൽകേണ്ടതില്ലെന്ന തീരുമാനവുമായി പ്രമുഖ ട്രാവൽ ബുക്കിങ് പ്ലാറ്റ്ഫോമായ ‘ഓയോ.’ കമ്പനിയുടെ പങ്കാളിത്തമുള്ള ഹോട്ടലുകൾക്കായാണ് പുതിയ നയം കൊണ്ടുവന്നിരിക്കുന്നത്. ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാർട്ണർ ഹോട്ടലുകൾക്ക് നൽകിയെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് നയം വ്യാപിപ്പിക്കുമെന്നും ഓയോ അറിയിച്ചു.

പദ്ധതി ആദ്യം ഉത്തർപ്രദേശിലെ മീററ്റിൽ പ്രാവർത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്. അവിവാഹിതരായ സ്ത്രീ-പുരുഷന്മാരെ ഓയോ ഹോട്ടലുകളിൽ പ്രവേശിപ്പിക്കില്ല. ഓയോയിൽ മുറിയെടുക്കുന്ന പങ്കാളികൾ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം. ഓൺലൈൻ ബുക്കിങ്ങിനും ഇതു ബാധകമാക്കുമെന്നും ഓയോ അറിയിച്ചു.

ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ, രോ​ഗം കണ്ടെത്തിയത് എട്ടുമാസം പ്രായമുള്ള കുഞ്ഞിൽ

pathram desk 5:
Leave a Comment