ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിൽ, രോ​ഗം കണ്ടെത്തിയത് എട്ടുമാസം പ്രായമുള്ള കുഞ്ഞിൽ

ബംഗളൂരു: ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) ബാധ ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. സർക്കാർ ലാബിൽ സാമ്പിൾ പരിശോധിച്ചിട്ടില്ല. എന്നാൽ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

ഇപ്പോൾ ചൈനയിൽ അതിവേഗം പടരുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി.) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

സാധാരണ ശൈത്യകാലത്ത്കാണുന്ന ശ്വാസകോശ സംബന്ധമായ അണുബാധ മാത്രമാണിതെന്നാണ് ചൈനയുടെ വിശദീകരണം. കൂടാതെ അതിന് രോഗതീവ്രത കുറവാണ്. രോഗാവസ്ഥ അത്ര കാര്യമാക്കേണ്ടതില്ലെന്നും യാത്രകൾക്കടക്കം ചൈന സുരക്ഷിതമാണെന്നും അവർ നേരത്തെവ്യക്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയയിലൂടെയുള്ള  സൈബർ ആക്രമണം ബലാത്സംഗം..!! സ്ത്രീയെ മാനസികമായി തകർക്കുകയാണ് ചെയ്യുന്നത്…!! പൊലിസ് സംവിധാനത്തിൽ വിശ്വാസമില്ല…!! സൈബർ ആക്രമണത്തിന് എതിരെ ഇനി പരാതി നൽകാനില്ലെന്നും കെ.കെ. രമ

pathram desk 5:
Leave a Comment