മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണത് ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ, വിദ്യാർഥിനി താമസിച്ചിരുന്നത് അഞ്ചാം നിലയിൽ, എഴാം നിലയിലെത്തിയത് കൂട്ടുകാരെ കാണാൻ, പെൺകുട്ടി താഴേക്ക് പതിച്ചത് ജിപ്സം ബോർഡ് തകർത്തുകൊണ്ട്

കൊച്ചി: രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി കോളെജ് അധികൃതർ. ഹോസ്റ്റലിലെ ഏഴാംനിലയിലെ കൈവരിക്ക് മുകളിലിരുന്ന് ഫോൺചെയ്യുന്നതിനിടെ വിദ്യാർഥിനി അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ നൽകുന്ന വിശദീകരണം.

എറണാകുളം ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (SNIMS) രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനി കണ്ണൂർ ഇരിക്കൂർ സ്വദേശിനി ഫാത്തിമത്ത് ഷഹാന(21)യാണ് കഴിഞ്ഞദിവസം ഹോസ്റ്റൽകെട്ടിടത്തിൽനിന്ന് വീണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11.15-ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ ഉടൻതന്നെ SNIMS മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
‘തടവറകൾ കമ്യൂണിസ്റ്റുകാർക്ക് പറഞ്ഞുവച്ചതാണ്, കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട’,’കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ പുസ്തകം പെരിയ പ്രതികൾക്ക് കൈമാറി പി ജയരാജൻ, ‘കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ പോലെ’- കൃപേഷിന്റെ അച്ഛൻ, ‘ജയിൽ പെരിയ കുറ്റവാളികൾക്ക് സ്വർ​ഗലോകം പോലെ’- ശരത് ലാലിന്റെ അച്ഛൻ
ഫാത്തിമത്ത് ഷഹാന താമസിച്ചിരുന്നത് വനിതാ ഹോസ്റ്റലിലെ അഞ്ചാംനിലയിലെ മുറിയിലായിരുന്നു. എന്നാൽ രാത്രി കൂട്ടുകാരെ കാണാനായാണ് ഏഴാംനിലയിലെത്തിയത്. ഇതിനിടെ കൈവരിയിലിരുന്ന പെൺകുട്ടി ഫോണിൽ സംസാരിക്കുന്നതിനിടെ കാൽതെന്നി വീണതാകാമെന്നാണ് പോലീസിന്റെയും നിഗമനം.

അപകടം സംഭവിച്ച ഏഴാംനിലയിലെ കോറിഡോറിലാണ് ഇരുമ്പുകൈവരിയുള്ളത്. ഇതിന് സമീപത്ത് ചുവരിനും കോറിഡോറിനും ഇടയിലുള്ള വിടവിലായി അഗ്നിശമന ഉപകരണങ്ങൾ സജ്ജീകരിച്ചിരുന്നു. ഇത് ജിപ്‌സം ബോർഡ് കൊണ്ടാണ് മറച്ചിരുന്നത്. എന്നാൽ കൈവരിയിൽനിന്ന് വീണ പെൺകുട്ടി ജിപ്‌സം ബോർഡ് തകർത്താണ് താഴേക്ക് പതിച്ചത്. കണ്ണൂർ ഇരിക്കൂർ പെരുവിലത്തുപറമ്പ് നൂർമഹലിൽ മജീദിന്റെയും സറീനയുടെയും മകളാണ് ഫാത്തിമത്ത് ഷഹാന.

ഹോംവർക്ക് ചെയ്തില്ല, സ്കൂളിൽ ചെന്നാൽ ശിക്ഷ കിട്ടും, വീട്ടുകാരെ വിളിപ്പിക്കും, തട്ടിക്കൊണ്ടുപോകൽ കഥയുമായി രണ്ട് വിദ്യാർഥികൾ, പ്രതികൾക്കായി എസ്പിയുടെ നേത്യത്വത്തിൽ പ്രത്യേക സംഘം തലങ്ങും വിലങ്ങും പാഞ്ഞു, സമീപത്തുള്ള സിസിടിവികൾ അരിച്ചുപെറുക്കി പരിശോധിച്ചു പക്ഷെ നോ രക്ഷ, ഒടുവിൽ വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോൾ കള്ളി വെളിച്ചത്ത്

pathram desk 5:
Leave a Comment