കൊല്ലം: കുന്നത്തൂരിൽ പത്താംക്ലാസ് വിദ്യാർഥിയായ 15 കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. കുന്നത്തൂർ തിരുവാതിര വീട്ടിൽ ഗീതുമോൾ (32), ഭർത്താവ് സുരേഷ് (38) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. വിദ്യാർഥിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽപോയ ദമ്പതിമാരെ ചവറയിൽനിന്നാണ് പോലീസ് സംഘം പിടികൂടിയത്.
വിദ്യാർഥി മരിക്കുന്നതിനു മുൻപ് പ്രതികളായ ഗീതുമോളും ഭർത്താവ് സുരേഷും 15-കാരനെ വീട്ടിലെത്തി മർദിച്ചിരുന്നു. പ്രതികളുടെ മകൾക്ക് സാമൂഹികമാധ്യമത്തിലൂടെ സന്ദേശമയച്ചെന്ന് ആരോപിച്ചാണ് ഇരുവരും വീട്ടിലെത്തി ചോദ്യംചെയ്തത്. തുടർന്ന് പോലീസ് സൈബർ സെല്ലിൽ പരാതി കൊടുക്കുമെന്നും നാട്ടിലെ സൽപ്പേര് കളങ്കപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. കൂടാതെ ഗീതുമോൾ 15-കാരന്റെ മുഖത്തടിക്കുകയുംചെയ്തു. ഇതിന്റെ മാനസികപ്രയാസത്തിലാണ് 15-കാരൻ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
വരുന്നൂ സിനിമാ വസന്തം; രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ ഫോക്‌ലോര്‍ ഫെസ്റ്റിവല്‍ 10 മുതല്‍ തൃശൂരില്‍; ജപ്പാന്‍, അര്‍ജന്റീന, റഷ്യ, ഇറാന്‍ എന്നിങ്ങനെ ലോക സനിമകള്‍ കാണാം
2024 ഡിസംബർ ഒന്നാം തീയതി ഉച്ചയോടെയാണ് വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ അമ്പലത്തിൽ പോയ സമയത്തായിരുന്നു സംഭവം. ഇതിനുപിന്നാലെ പ്രതികളായ ഗീതുമോളും സുരേഷും ഒളിവിൽപോവുകയായിരുന്നു. ശാസ്താംകോട്ട എസ്എച്ച്ഒ കെബി മനോജ്കുമാർ, എസ്ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ദമ്പതിമാരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു.
Leave a Comment