പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുന്നതിന് തൊട്ടുമുൻപ് ജയിലിനു മുന്നിൽ പി ജയരാജൻ…!!! ജയിൽ ഉപദേശകസമിതി അംഗം കൂടിയായ ജയരാജൻ വാഹനത്തിൽ നിന്നിറങ്ങാതെ മടങ്ങി…

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഒമ്പതുപേരെയും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികളെയും പത്താംപ്രതിയെയുമാണ് ഞായറാഴ്ച വൈകിട്ടോടെ വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

ഇതിനിടെ, പ്രതികളെ ജയിലിലെത്തിക്കുന്നതിന് തൊട്ടുമുൻപ് സിപിഎം നേതാവ് പി ജയരാജൻ കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിലെത്തി. പ്രതികളെ ജയിലിലേക്ക് എത്തിക്കുന്നതിന് പത്തുമിനിറ്റ് മുമ്പാണ് കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശകസമിതി അംഗം കൂടിയായ പി ജയരാജൻ ജയിലിന് മുന്നിലെത്തിയത്. എന്നാൽ, അദ്ദേഹം വാഹനത്തിൽനിന്ന് പുറത്തിറങ്ങാതെ ഇവിടെനിന്ന് മടങ്ങുകയുംചെയ്തു.

പെരിയ ഇരട്ടക്കൊലക്കേസിൽ പത്തു പ്രതികളെ ഇരട്ടജീവപര്യന്തത്തിനും സിപിഎം നേതാവും മുൻ ഉദുമ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ അടക്കമുള്ള നാലുപ്രതികളെ അഞ്ചുവർഷത്തെ തടവിനുമാണ് കൊച്ചി സിബിഐ പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്.

ആർസിഎഫ്എല്ലിൽ കെഎഫ്സി ‌60.80 കോടി രൂപ നിക്ഷേപിച്ചതിന് പിന്നിൽ വൻ അഴിമതി, സംസ്ഥാന ഖജനാവിനിതുവരെയുണ്ടാക്കിയത് 101 കോടി രൂപയുടെ നഷ്ടം- സരാ‍ക്കാരിനോട് അഞ്ചു ചോദ്യങ്ങളുമായി വിഡി സതീശൻ

എ പീതാംബരൻ, സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ കല്യോട്ട്, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ് വെളുത്തോളി എന്നിവരാണ് ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ. ഇവർക്ക് പുറമേ പത്താംപ്രതി ടി രഞ്ജിത്തിനെയും 15-ാം പ്രതി എ സുരേന്ദ്രനെയും കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. ഇതിനിടെ പ്രതികളുടെ അപേക്ഷ പരിഗണിച്ച് ഒൻപതു പേരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

വിജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും: സ്ത്രീ വിരുദ്ധ പരാമർശവുമായി ബിജെപി നേതാവ്, ബിജെപി നേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്ന ആവശ്യവുമായി കോൺ​ഗ്രസ്

pathram desk 5:
Related Post
Leave a Comment