ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോര്‍ട്ട്. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. രാജ്യത്തെ ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്. 15 ലക്ഷം രൂപയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആകെ ആസ്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി ഒരു കോടി 18 ലക്ഷം രൂപയാണ്. അസോസിയേഷന്‍ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും ആകെ ആസ്തി 1,630 കോടി രൂപയാണ്. ഓരോ മുഖ്യമന്ത്രിക്കും ശരാശരി 52.59 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് ഏറ്റവും ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഖണ്ഡുവിന്റെ ആകെ ആസ്തി 332 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആസ്തി 51 കോടി രൂപയും.
ഏറ്റവും കുറവ് ആസ്തിയുള്ളവരില്‍ രണ്ടാം സ്ഥാനത്ത് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മൂന്നാം സ്ഥാനത്ത് പിണറായി വിജയനുമാണ്. 202324 ലെ ശരാശരി പ്രതിശീര്‍ഷ അറ്റ ??ദേശീയ വരുമാനം (എന്‍എന്‍ഐ) 1.85 ലക്ഷം രൂപയാണ്. ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയം വരുമാനം 13.64 ലക്ഷം രൂപയും. ദേശീയ ശരാശരിയുടെ ഏകദേശം 7.3 മടങ്ങാണിത്.
Leave a Comment