തൃശൂര്‍: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മൃദംഗ വിഷന്റെ മെഗാ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്സ്. സംഘാടകരുമായി വാണിജ്യ ഇടപാടു മാത്രമാണുള്ളതെന്നും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സംഘാടകര്‍ 12,500 സാരിയുടെ ഓര്‍ഡറാണു നല്‍കിയത്. പരിപാടിക്കായി കുറഞ്ഞ സമയത്തിനുള്ളില്‍ രൂപകല്‍പന ചെയ്തു. ഓരോ സാരിക്കും 390 രൂപവീതമാണു വാങ്ങിയത്. സംഘാടകര്‍ 1600 രൂപയാണ് ഇടാക്കിയതെന്നും ന്യായവിലയും സുതാര്യമായ പ്രവര്‍ത്തന രീതികളും അവലംബിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ അതൃപ്തിയുണ്ടെന്നും സ്ഥാപനം വ്യക്തമാക്കി.
Leave a Comment