ഭാര്യയും പിതാവും ചേർന്ന് എന്നെ വളരെയധികം പീഡിപ്പിക്കുന്നു…!! ഈ സമ്മർദം താങ്ങാനാവില്ല.., മരണത്തിന് മുൻപ് കഫെ ഉടമ പൂനീത് ഖുറാന അനുഭവിച്ച പീഡനത്തെ കുറിച്ച് പറയുന്ന നിരവധി വീഡിയോകൾ പുറത്ത്…!!!

ന്യൂഡൽഹി: ഡൽഹിയിലെ കഫെ ഉടമ പൂനീത് ഖുറാനയുടെ ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണങ്ങൾ പൊലീസ് പുറത്തുവിട്ടു. ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പീഡനങ്ങളെ തുടർന്നാണു പുനീത് ജീവനൊടുക്കിയത് എന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭാര്യ മണിക പഹ്വയും പിതാവും മാനസികമായി പീഡിപ്പിച്ചതും നിറവേറ്റാനാകാത്ത ആവശ്യങ്ങൾ ഉന്നയിച്ചെന്ന് മരണത്തിനു മുൻപു റിക്കോഡ് ചെയ്ത വിഡിയോയിലൂടെ 40 വയസ്സുകാരനായ പൂനീത് ഖുറാന വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മോഡല്‍ ടൗണ്‍ പ്രദേശത്താണു പുനീതിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

പ്രയാസങ്ങൾ വിശദീകരിച്ചു പൂനീത് ഒട്ടേറെ വിഡിയോകൾ ചിത്രീകരിച്ചിട്ടുണ്ടെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരസ്പര സമ്മതത്തോടെ ആരംഭിച്ച വിവാഹമോചന നടപടികള്‍ ഭാര്യയുമായും ഭാര്യാപിതാവുമായും കടുത്ത തര്‍ക്കത്തിലേക്കു വഴിമാറിയെന്നാണു പുനീത് പറയുന്നത്. ‘‘എനിക്കു ചെയ്യാൻ കഴിയുന്നതിലേറെ നിബന്ധനകളുമായി അവർ സമ്മര്‍ദത്തിലാക്കുന്നു. ഇനിയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയാണ്, അത് നല്‍കാന്‍ കഴിയില്ല. എന്റെ മാതാപിതാക്കളോട് ആവശ്യപ്പെടാനും കഴിയില്ല. ഭാര്യയും പിതാവും ചേർന്ന് എന്നെ വളരെയധികം പീഡിപ്പിക്കുന്നു. ഈ സമ്മർദം താങ്ങാനാവില്ല, ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്.’’– വിഡിയോയിൽ പുനീത് പറഞ്ഞു.

മണിക പഹ്വയും സഹോദരിയും മാതാപിതാക്കളും നിരന്തരം ഉപദ്രവിച്ചതായി പൂനീതിന്റെ കുടുംബവും ആരോപിച്ചു. ‘‘ഈ അതിക്രമം സാമ്പത്തിക സമ്മര്‍ദങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. വൈകാരികമായും അവർ കുഴപ്പങ്ങളുണ്ടാക്കി. പൂനീതിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ മണിക ഹാക്ക് ചെയ്തിരുന്നു. പൂനീത് അനുഭവിച്ച പീഡനത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ 59 മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയും ഉണ്ട്’’– പുനീതിന്റെ സഹോദരി പറഞ്ഞു. പ്രശ്‌നങ്ങള്‍ മകൻ ആരുമായും പങ്കുവച്ചിരുന്നില്ലെന്നും ഭാര്യയും കുടുംബവും നിരന്തരം പീഡിപ്പിച്ചെന്നും നീതി വേണമെന്നും പുനീതിന്റെ അമ്മ പറഞ്ഞു.

ഡിസംബര്‍ 30ന്, പൂനീതും മണികയും വാക്കേറ്റത്തിലേര്‍പ്പെട്ടെന്നു സൂചനയുള്ള കോൾ റിക്കോഡ് പൊലീസിനു ലഭിച്ചിട്ടുണ്ട്. 31ന് വൈകിട്ട് നാലരയോടെ, കഴുത്തിനു ചുറ്റും മുറിവോടെ പൂനീതിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരണമാണെന്നു പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പൂനീതിന്റെ വിഡിയോ പ്രസ്താവനയും കോള്‍ റിക്കോര്‍ഡിങ്ങുകളും അടങ്ങിയ മൊബൈല്‍ ഫോണ്‍ തെളിവായി പിടിച്ചെടുത്തു.

ചൈനയില്‍ ആരോഗ്യ അടിയന്തരവസ്ഥ…? വീണ്ടും മഹാമാരി..? എച്ച്എംപിവി, ഇൻഫ്ലുവൻസ എ, കോവിഡ്19 എന്നിവ ഉൾപ്പെടെ ഒന്നിലധികം വൈറസ് ബാധ…!!! ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുന്നതായി റിപ്പോർട്ട്…!!! എന്താണ് എച്ച് എംപിവി?

2016ല്‍ ആണു പൂനീതും മണികയും വിവാഹിതരായത്. പ്രശസ്തമായ വുഡ്ബോക്സ് കഫെ ഇവരൊമിച്ചു നടത്തിയിരുന്നു. 2 വര്‍ഷത്തിനുള്ളില്‍ ബന്ധം വഷളായി, പരസ്പര സമ്മതത്തോടെ വിവാഹമോചന നടപടികൾ തുടങ്ങി. പുനീതിന്റെ മരണവും അനുബന്ധ കേസുകളും വടക്കുപടിഞ്ഞാറന്‍ ഡൽഹി ഡിസിപി ഭീഷ്മ സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. രണ്ടു കുടുംബങ്ങളുടെയും ആരോപണങ്ങളും സാമ്പത്തിക ഇടപാടുകളും സ്വത്തു തര്‍ക്കങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

നിരോധനാജ്ഞ ലംഘിച്ച നടി ഖുശ്ബു അറസ്റ്റിലായി…!! ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചതിനാണ് മഹിളാ മോർച്ച സംഘത്തെ അറസ്റ്റ് ചെയ്തത്…!!!

അങ്കം തുടങ്ങി…!! ഇത് ആരിഫ് മുഹമ്മദ് ഖാനും മേലെ..!!! എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി…!!! ആദ്യദിനം തന്നെ സർക്കാരിൻ്റെ നിയമനം തിരുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ…!! സുരക്ഷാവലയത്തിലെ പൊലീസുകാരെ മാറ്റി സർക്കാരിന് വേണ്ടപ്പെട്ടവരെ നിയമച്ചത് റദ്ദാക്കി..!!!

നിമിഷ പ്രിയയുടെ മോചനത്തിനു ഹൂതികളുമായി ബന്ധമുള്ള ഇറാന്റെ ഇടപെടല്‍ ഗുണമാകുമോ? പിരിച്ച 40,000 ഡോളറിന്റെ ഒരു ശതമാനം പോലും തലാലിന്റെ കുടുംബത്തില്‍ എത്തിയില്ല? ജീവന്‍ വച്ചുള്ള കളിയിലും മനുഷ്യത്വമില്ലാത്ത തട്ടിപ്പു നടന്നെന്നു സംശയം

pathram desk 1:
Leave a Comment