കളികള്‍ക്കുള്ളിലെ കളികള്‍! സിറിയയില്‍ ബാഷര്‍ അല്‍ അസദുമായി ഇസ്രായേല്‍ സൈന്യത്തിന് ഹോട്ട്-ലൈന്‍ ബന്ധം; വാട്‌സ് ആപ്പ് വഴി സന്ദേശങ്ങള്‍ നല്‍കിയത് ‘മൂസ’; സിറിയ- ഇറാന്‍ ബന്ധം വിഛേദിക്കാന്‍ നീക്കമുണ്ടായി

ദമാസ്‌കസ്/ടെല്‍അവീവ്: സിറിയയില്‍ അധികാരഭ്രഷ്ടനായ ബാഷര്‍ അല്‍ അസദും ഇസ്രായേല്‍ സൈന്യവും നിരന്തരം സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. വാട്സ്ആപ്പ് വഴിയാണ് ഇസ്രായേല്‍ സൈനിക-രഹസ്യാന്വേഷണ വൃത്തങ്ങളും ബാഷറിന്റെ ഉദ്യോഗസ്ഥരും വര്‍ഷങ്ങളായി ആശയവിനിമയം തുടര്‍ന്നിരുന്നത്. ഇസ്രായേല്‍ മാധ്യമമായ ‘യെദിയോത്ത് അക്രോനോത്ത്’ പുറത്തുവിട്ട വാര്‍ത്തയിലാണു വെളിപ്പെടുത്തലുള്ളത്.

അസദുമായും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളുമായും ബന്ധം സ്ഥാപിക്കാനായി ഇസ്രായേല്‍ രഹസ്യ ഓപറേഷനുകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ സൈനിക ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ഭാഗമായ ‘മൂസ’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സംഘമാണ് വാട്സ്ആപ്പ് വഴി സിറിയന്‍ വൃത്തങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നത്. സിറിയിലെ ഉന്നത വൃത്തങ്ങള്‍ക്കാണ് ഈ സന്ദേശങ്ങള്‍ ലഭിച്ചിരുന്നത്.

2019 അവസാനത്തില്‍, ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘം ‘മൊസാദി’ന്റെ അന്നത്തെ തലവന്‍ യോസി കോഹനും അസദും തമ്മില്‍ നേരിട്ടു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. മോസ്‌കോയിലെ റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍, അവസാന നിമിഷം ഇതില്‍നിന്ന് അസദ് പിന്മാറുകയായിരുന്നു.

ലബനാനും ഹിസ്ബുല്ലയ്ക്കും ആയുധം നല്‍കുന്നത് നിര്‍ത്തണമെന്നായിരുന്നു വാട്സ്ആപ്പ് ചാറ്റുകളില്‍ ഇസ്രായേല്‍ സിറിയന്‍ വൃത്തങ്ങളോട് പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഇതിനു പകരമായി സിറിയന്‍ ഭരണകൂടത്തിനെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ നീക്കിനല്‍കാമെന്നായിരുന്നു വാഗ്ദാനം.

സിറിയയില്‍ അസദിന്റെ പതനത്തിനു പിന്നാലെയാണ് ഇസ്രായേല്‍-സിറിയ രഹസ്യബന്ധത്തിന്റെ തെളിവുകള്‍ പുറത്തായത്. ഇതുവരെയും അതീവ രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ച വിവരങ്ങള്‍ സിറിയയില്‍ വിമതസംഘം അധികാരം പിടിച്ചതോടെയാണു വെളിച്ചത്തില്‍ വരുന്നത്. ഈ ആശയവിനിമയങ്ങളുടെ പകര്‍പ്പുകള്‍ സൂക്ഷിച്ചുവച്ചിരുന്ന ദമാസ്‌കസിലെ ഇന്റലിജന്‍സ് ആസ്ഥാനം വിമതര്‍ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വാട്സ്ആപ്പ് മെസേജുകള്‍ പുറത്തുവിട്ടത്.

ഭീഷണിസ്വരമുള്ളതും അനുനയ സ്വഭാവമുള്ളതുമെല്ലാം പുറത്തുവന്ന മെസേജുകളില്‍ കാണാം. ഹിസ്ബുല്ലയുമായി ഉള്‍പ്പെടെ ആയുധ ഇടപാടുകള്‍ നടത്തുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് ഇസ്രായേല്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പുറമെ, അസദ് ഭരണകൂടത്തിലെ ഉന്നതരുടെ ഫോണുകളുടെ നിയന്ത്രണം സ്വന്തമാക്കാനും തങ്ങള്‍ക്കായിട്ടുണ്ടെന്നും ഇസ്രായേല്‍ വൃത്തങ്ങള്‍ ‘യെദിയോത്ത് അക്രോനോത്തി’നോട് വെളിപ്പെടുത്തിയിട്ടുണ്ട്. സിറിയയില്‍ ഇസ്രായേല്‍ രഹസ്യ ഓപറേഷനുകള്‍ നടത്തിയിട്ടുണ്ട്.

ഓണ്‍ലൈനായുള്ള ആശയവിനിമയത്തിനു പുറമെ ഗള്‍ഫ് രാജ്യങ്ങളായ യുഎഇയും ഒമാനും വഴിയും അസദുമായി ബന്ധപ്പെടാന്‍ ഇസ്രായേല്‍ ശ്രമിച്ചിരുന്നു. ഇറാനുമായും ഹിസ്ബുല്ലയുമായും ബന്ധം ഉപേക്ഷിക്കണമെന്നായിരുന്നു ഈ ചര്‍ച്ചകളിലെല്ലാം ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ആവശ്യം അംഗീകരിക്കാന്‍ അസദ് ഒരു നിലയ്ക്കും കൂട്ടാക്കിയിരുന്നില്ല. ഇതോടെ തങ്ങളുടെ നയതന്ത്ര പങ്കാളികളായി സിറിയയെ ആശ്രയിക്കാനാകില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു ഇസ്രായേല്‍.

മൗദൂദികളും മുജാഹിദുകളും മതരാഷ്ട്ര വാദം ഉന്നയിക്കുന്നവര്‍; കേരളത്തിലെ മുസ്ലിം പാരമ്പര്യം സുന്നികളുടേത്; രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ അംഗീകരിക്കണം; മതവാദികള്‍ക്കെതിരേ കാന്തപുരത്തിന്റെ കടന്നാക്രമണം

ഒക്ടോബര്‍ ഏഴ് ആക്രമണം വരെ ഇസ്രായേലിനെതിരെയുള്ള ആക്രമണങ്ങളില്‍ സിറിയ നേരിട്ടു പങ്കുചേര്‍ന്നിരുന്നില്ല. ഗോലാന്‍ കുന്നില്‍നിന്നുള്ള ഹിസ്ബുല്ല ആക്രമണങ്ങളെ തടയുകയും ചെയ്തിരുന്നു. എന്നാല്‍, ഒക്ടോബര്‍ ഏഴിനുശേഷം അസദ് നിലപാട് മാറ്റിയതായാണ് ലബനീസ് മാധ്യമമായ ‘ലെ ഓറിയന്റ് ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയിലെ ഇറാന്‍-ഹിസ്ബുല്ല സ്വത്തുക്കള്‍ക്കും കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സിറിയയില്‍ നിരന്തരം ആക്രമണം നടന്നിട്ടും അവ തടയാനോ പ്രതിഷേധിക്കാനോ ഒന്നും അസദ് തയാറായിട്ടില്ലെന്നതും ഇതിനോട് ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്.

കലൂർ സ്റ്റേഡിയത്തിൽ സംഭവിച്ചത്…!!! ഉമ അരികിലെ കസേരയിലാണ് ആദ്യം ഇരുന്നത്…!! പിന്നെ വേദിയുടെ നടുക്കുണ്ടായിരുന്നവരെ കാണാനായി മുന്നോട്ടു നടന്നപ്പോൾ റിബൺ കൊണ്ടുള്ള ബാരിക്കേഡിൽ പിടിച്ചു…!!!

pathram desk 6:
Leave a Comment