കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കും…!! പകരം സുഹൃത്തിന്റെ കാമുകിയെ എത്തിക്കും..!! സ്വകാര്യ വീഡിയോകൾ കാണിച്ച് ഭീഷണി.. പങ്കാളികളെ കൈമാറുന്ന സംഘം പിടിയിൽ…

ബംഗളൂരു∙ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച യുവാവ് പിടിയിൽ. സുഹൃത്തിനെയും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ് എന്നിവരാണ് അറസ്റ്റിലായത്. 32 വയസ്സുകാരിയായ യുവതി പരാതിയുമായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്.

ഹരീഷും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വിഡിയോയിൽ പകർത്തിയെന്നാണ് യുവതി പറയുന്നത്. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സുഹൃത്തായ ഹേമന്ദുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഹരീഷ് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. ഇതിനു പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

ഹേമന്ദിന്റെ കാമുകിയെ നേരത്തെ ഇരുവരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളാണ് ഹരീഷും ഹേമന്ദും. ഹേമന്ദിനു പുറമെ മറ്റു സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും ഹരീഷ് നിർബന്ധിക്കുമായിരുന്നെന്നാണ് യുവതി പറയുന്നത്. ഇരുവരുടെയും മൊബൈൽ ഫോണുകളിൽനിന്നു വേറെയും സ്ത്രീകളുടെ സ്വകാര്യ വിഡിയോകൾ കണ്ടെത്തി.

യുവാവിന്റെ കൈവശം ബാ​ഗ് കണ്ട് നായ കുരച്ചുകൊണ്ട് ചാടി, ബാ​ഗിലെന്തെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയെന്ന് മറുപടി, പോലീസ് നടത്തിയ പരിശോധനയിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാ​ഗങ്ങൾ ബാ​ഗുകളിലാക്കിയ നിലയിൽ, കൊല സംശയത്തെത്തുടർന്ന്, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ഉച്ചത്തിൽ ടിവി വച്ചശേഷം കൊലപാതകം

അന്വേഷണം തുടരുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കേസിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമെന്നും ബെംഗളൂരു പൊലീസ് അറിയിച്ചു. പരാതി ലഭിച്ചതനുസരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

pathram desk 1:
Leave a Comment