വസ്തുക്കള്‍ എവിടെയാണെങ്കിലും ട്രാക്ക് ചെയ്യാം..!! ഗൂഗിളിൻ്റെ ഫൈന്‍ഡ് മൈ ഡിവൈസ് ശൃംഖലയിലെ ആദ്യ ഇന്ത്യന്‍ ട്രാക്കര്‍ ജിയോ ടാഗ് ഗോ ..!!!! തത്സമയ ലൊക്കേഷന്‍ അപ്‌ഡേറ്റുകള്‍…

മുംബൈ: ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായി നൂതനാത്മകമായ ജിയോ ടാഗ് ഗോ ട്രാക്കര്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഗൂഗിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്കിനോട് സംയോജിപ്പിച്ച്, തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആദ്യത്തെ ഇന്ത്യന്‍ ട്രാക്കറാണ് റിലയന്‍സ് ജിയോ അവതരിപ്പിച്ച ജിയോടാഗ് ഗോ. നാണയ വലുപ്പത്തിലുള്ള ഈ നൂതനമായ ട്രാക്കര്‍, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഗൂഗിള്‍ ഫൈന്‍ഡ് മൈ ഡിവൈസ് ( Google Find My Device) ആപ്പുമായി ബന്ധിപ്പിക്കുന്നു, കൂടാതെ തത്സമയ ലൊക്കേഷന്‍ അപ്ഡേറ്റുകള്‍ നല്‍കുന്നതിന് സമീപത്തുള്ള ആന്‍ഡ്രോയിഡ് ഡിവൈസുകളെ പ്രയോജനപ്പെടുത്തുകയും, അതിന്റെ ഉടമയ്ക്ക് അവരുടെ സാധനങ്ങള്‍ ലോകമെമ്പാടും ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

വിവിധ തരം താക്കോലുകള്‍, വാലറ്റുകള്‍, പഴ്‌സുകള്‍, ലഗ്ഗേജ്, ഗാഡ്ജറ്റ്‌സ്, ബൈക്കുകള്‍ തുടങ്ങി നിരവധി അവശ്യവസ്തുക്കളില്‍ അറ്റാച്ച് ചെയ്യാന്‍ സാധിക്കുന്നതാണ് ജിയോടാഗ് ഗോ. തങ്ങളുടെ മൂല്യവത്തായ വസ്തുക്കള്‍ എവിടെയാണെന്ന് കൃത്യമായി അറിയാനും, നഷ്ടപ്പെടാതിരിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.

വിവിധ നിറങ്ങളില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ജിയോടാഗ് ഗോ ലഭ്യമാണ്. ആമസോണ്‍, ജിയോമാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, മൈജിയോ സ്‌റ്റോറുകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം 1499 രൂപയ്ക്ക് ജിയോ ടാഗ് ഗോ ട്രാക്കര്‍ സ്വന്തമാക്കാവുന്നതാണ്.

അത് പേളി മാണിയോ..? സ്റ്റുഡിയോ ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണം..!!! അവതാരകയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രൊഡ്യൂസർ…!! തലയ്ക്ക് മുകളിൽ കയറിയതോടെ പ്രൊഡ്യൂസ‍ർ പ്രോ​ഗാം ഉപേക്ഷിച്ചു… പിന്നെയാണ് ട്വിസ്റ്റ്…!!!

ആപ്പിള്‍ ഫൈന്‍ഡ് മൈ നെറ്റ്വര്‍ക്കുമായി സംയോജിപ്പിച്ച് ഐഒഎസ് ഡിവൈസുകള്‍ക്കായി ജിയോ മുമ്പ് ജിയോടാഗ് എയര്‍ അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ജിയോടാഗ് ഗോ അവതരിപ്പിക്കുന്നതോടെ, എല്ലാ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ലോകമെമ്പാടും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു ട്രാക്കര്‍ ഉണ്ടെന്ന് ജിയോ ഉറപ്പാക്കുകയാണ് .

ഒരു നോക്ക് കാണാതെ ഏഴുവർഷത്തെ സ്വരങ്ങളിലൂടെയുള്ള പ്രണയം, ഒന്നു കാണാൻ കൊതിച്ചെങ്കിലും പലപ്പോഴും വഴുതിമാറി, എങ്കിലും കാമുകന്റെ പ്രാരാബ്ദങ്ങൾ കണ്ടറിഞ്ഞ് സഹായിച്ചുകൊണ്ടിരുന്നു, ഒടുവിൽ കാമുകന്റെ ചതിയിൽ 67 കാരിക്ക് നഷ്ടമായത് ഏകദേശം 4.4 കോടി രൂപ, 50 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം അയച്ചത് 306 തവണ

pathram desk 1:
Related Post
Leave a Comment