നാഗ്പുർ: ഞായറാഴ്ച മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുരിൽ നടത്തിയ റോഡ് ഷോയ്ക്കിടെ വിളയാടിയ മോഷ്ടാക്കളിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 26 ലക്ഷം രൂപയുടെ വസ്തുക്കളാണ് റാലിക്കിടെ മോഷ്ടിക്കപ്പെട്ടത്. 31 പേർക്ക് പണം, മൊബൈൽ ഫോൺ, സ്വർണമാല, വിലപ്പെട്ട രേഖകൾ അടങ്ങിയ പഴ്സ് എന്നിവ നഷ്ടമായി.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വർണമാലയും മോഷ്ടിക്കപ്പെട്ടു. പരാതികൾ ഉയർന്ന പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉസ്മാനബാദിൽ നിന്നെത്തിയ മോഷ്ടാക്കളുടെ സംഘത്തിലെ 11 പേർ പിടിയിലായത്. തിരക്കേറിയ പൊതുപരിപാടികളിൽ പങ്കെടുത്ത് മോഷണം നടത്തുന്നത് ശീലമാക്കിയ സംഘമാണിത്.
Leave a Comment