ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ, മരണ കാരണം അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന കാർബൺ മോണോക്സൈഡ്

ടിബിലിസി: ജോർജിയയിലെ റിസോർട്ടിലെ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന 12 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മറ്റു മുറിവുകളോ പരുക്കുകളോ ഇല്ല. എങ്കിലും മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഫൊറൻസിക് പരിശോധനകൾ നടന്നു വരികയാണ്. അതിനു ശേഷമേ പൂർണ വിവരങ്ങൾ വ്യക്തമാകു.

മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയുടെ സമീപത്ത് ജനറേറ്റർ കണ്ടെത്തിയതോടെ അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന പുക ശ്വസിച്ചായിരിക്കാം ഇവർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ക്രിമിനൽ കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നതായും വാർത്താകുറിപ്പിൽ പറയുന്നു. മരിച്ചവരുടെ കുടുംബങ്ങളെ ജോർജിയയിലെ ഇന്ത്യൻ എംബസി അനുശോചനം അറിയിച്ചു. കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.
മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകിയില്ല, വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോയിൽ, ട്രൈബൽ പ്രമോട്ടർക്കു സസ്പെൻഷൻ

pathram desk 5:
Related Post
Leave a Comment