തിരുവനന്തപുരം: ഡിജെ പാർട്ടിക്കിടെ സംഘർഷമുണ്ടാക്കിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപെടെ 11 പൊലീസ് പിടിയിൽ. തിരുവനന്തപുരത്ത് ബാറിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ നടത്തിയ കേസിലാണ് ഓം പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഈഞ്ചലിലുള്ള ബാറിലാണ് സംഘർഷമുണ്ടായത്. തലസ്ഥാനത്ത് ഒരു വിഭാഗം ഗുണ്ടകളെ നയിക്കുന്ന എയർപോർട്ട് സാജന്റെ മകൻ ഡാനിയാണ് ഈ ബാറിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ എതിർ ചേരിയിൽപ്പെട്ടവരാണ് ഡാനിയും സംഘവും. ഡാനി നടത്തിയ ഡിജെ പാർട്ടിയിലേക്കാണ് ഓം പ്രകാശും സുഹൃത്തായ നിധിമെത്തിയത്. ഡിജെക്കിടെ ഇരുസംഘങ്ങൾ തമ്മിൽ കൈയാങ്കിളും ഏറ്റമുട്ടലും നടന്നു. പൊലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടു. ഏതാനും ആഴ്ചകൾക്ക് മുമ്പ് മദ്യപിച്ച വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് തുമ്പ പൊലീസ് നിധിനെയും ഓം പ്രകാശിനെയും അറസ്റ്റ് ചെയ്തിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ഗുണ്ടകൾ സജീവ താവളമുറപ്പിക്കാൻ ശ്രമിക്കുന്നവെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെതിനിടയാണ് ഈ ഏറ്റുമുട്ടൽ. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പക്ഷെ ആരും പരാതി നൽകാൻ ആദ്യം തയ്യാറായില്ല. പൊലീസ് ശക്തമായി ഇടപെട്ടതോടെ ഹോട്ടൽ മാനേജർ പരാതി നൽകി. എല്ലാവർക്കുമെതിരെ സംഘടിച്ച് സംഘർഷമുണ്ടാക്കിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാറിൽ ഡിജെ പാർട്ടി സംഘടിപ്പിച്ച സാജൻ, മകൻ ഡാനി ഉൾപ്പെടെയുള്ള 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകിയില്ല, വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോയിൽ, ട്രൈബൽ പ്രമോട്ടർക്കു സസ്പെൻഷൻ
Leave a Comment