വിനോദയാത്രയ്ക്ക് പോയ 4 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു…!!! ആറ് അധ്യാപകർ അറസ്റ്റിൽ..!! അപകടം ഉണ്ടായത് ലൈഫ് ഗാർഡിൻ്റെ മുന്നറിയിപ്പ് വകവയ്ക്കാതെ ഇറങ്ങിയതിനാൽ…

ബംഗളൂരു: സ്കൂൾ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാർഥിനികൾ ഉത്തരകന്നഡ മുരുഡേശ്വറിൽ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എല്ലാവർക്കും 15 വയസ്സ് എന്നിവരാണ് മരിച്ചത്. 4 പേരുടെയും കുടുംബങ്ങൾക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കടലിലിറങ്ങിയ 7 വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി 3 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയുമാണു ലഭിച്ചത്. മറ്റ് 3 പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു സുരക്ഷിതമായി കരയ്ക്കെത്തിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വിദ്യാർഥിസംഘത്തെ നയിച്ച 6 അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഉത്തരകന്നഡ എസ്പി എം.നാരായണ പറഞ്ഞു. ഇത്തരം അപകടകരമായ സ്ഥലങ്ങളിലേക്കു വിനോദയാത്ര സംഘടിപ്പിക്കും മുൻപ് അധ്യാപകർ വിദ്യാർഥികൾക്കു സുരക്ഷാ ബോധവൽക്കരണം നൽകണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.

ആര്യയെ മേയറാക്കിയത് ആനമണ്ടത്തരം..!!! വിരമിക്കൽ വിവരക്കേട് പറയുന്നത് നോക്കിയാവണം…!!! തലേദിവസം വരെ പറഞ്ഞത് മറന്ന് സന്ദീപ് വാര്യരെ ഉത്തമനായ സഖാവ് ആക്കാൻ നോക്കി..!! സർക്കാരിൽ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി…!!

കടം വീട്ടാൻ യുവതി കണ്ടെത്തിയ മാർ​ഗം കുഞ്ഞിനെ വിൽക്കുക, ഭർത്താവിനോട് പറഞ്ഞപ്പോൾ എതിർത്തു, ജോലിക്ക് പോയി തിരിച്ചുവന്നപ്പോൾ മുതൽ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ യുവതിയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

pathram desk 1:
Leave a Comment