അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്ക​ണം അല്ലാതെ തല്ലും മേടിച്ച് വീട്ടിൽ പോ​കു​ന്ന​ത​ല്ല നി​ല​പാ​ട്, പോലീസ് കേസെടുത്താൽ നല്ല വക്കീലിനെ വച്ച് വാദിക്കും, തല്ലേണ്ടവരെ തല്ലിത്തന്നെയാണ് ഇവിടെവരെയെത്തിയത്- എംഎം മ​ണി

നെ​ടു​ങ്ക​ണ്ടം: “അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്ക​ണം’ പ്ര​സം​ഗം ആ​വ​ർ​ത്തി​ച്ച് സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എംഎം മ​ണി. സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ണി വീ​ണ്ടും വി​വാ​ദ പ​രാ​മ​ർ​ശവുമായെത്തിയത്.

അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്ക​ണം. ത​ല്ലു കൊ​ണ്ടി​ട്ട് വീ​ട്ടി​ൽ പോ​കു​ന്ന​ത​ല്ല വേണ്ടത്, അതല്ല നി​ല​പാ​ട്. കേ​സെ​ടു​ത്താ​ൽ ന​ല്ല വ​ക്കീ​ലി​നെ വ​ച്ച് വാ​ദി​ക്കും. ത​ല്ലേ​ണ്ട​വ​രെ ത​ല്ലി​യാ​ണ് താ​നി​വി​ടെവ​രെ എ​ത്തി​യ​തെ​ന്നും മ​ണി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ശാ​ന്ത​ൻ​പാ​റ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ലും സ​മാ​ന​മാ​യ പ​രാ​മ​ർ​ശം മ​ണി ന​ട​ത്തി​യി​രു​ന്നു. അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്ക​ണ​മെ​ന്നും തി​രി​ച്ച​ടി​ച്ച​ത് ന​ന്നാ​യിയെ​ന്ന് ആ​ളു​ക​ളെ കൊ​ണ്ട് പ​റ​യി​പ്പി​ക്ക​ണ​മെ​ന്നും മ​ണി പ​റ​ഞ്ഞി​രു​ന്നു. തി​രി​ച്ച​ടി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​സ്ഥാ​ന​ത്തി​ന് നി​ല​നി​ൽ​പ്പി​ല്ലെ​ന്നും മ​ണി പ​റ​ഞ്ഞി​രു​ന്നു.

pathram desk 5:
Leave a Comment