സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ഭ​ർ​ത്താ​വി​നും കുടുംബത്തിനുമെതിരെ പക പോക്കാൻ ഉപയോ​ഗിക്കരുത്, പ്ര​തി​കാ​ര​മാ​യി നി​യ​മം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണം, ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ തള്ളിക്കളയണം – സുപ്രിം കോടതി

ന്യൂ​ഡ​ൽ​ഹി: സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ഭ​ർ​ത്താ​വി​നും ഭ​ർ​ത്താ​വി​ൻറെ കു​ടും​ബ​ത്തി​നു​മെ​തി​രെയുള്ള വ്യക്തി വൈ​രാ​ഗ്യം തീ​ർ​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി. ഇത്തരം നിയമങ്ങൾ വ്യ​ക്തി​പ​ര​മാ​യ പ​ക​പോ​ക്ക​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും ഭ​ർ​ത്താ​വി​നും ഭ​ർ​ത്താ​വി​ൻറെ കു​ടും​ബാ​ങ്ങ​ൾ​ക്കും എ​തി​രെ ഇ​തി​ലൂ​ടെ ക​ള്ള കേ​സു​ക​ൾ ന​ൽ​കു​ന്നു​വെ​ന്നും സു​പ്രീം​കോ​ട​തി നിരീക്ഷിച്ചു.

പ്ര​തി​കാ​ര​മാ​യി നി​യ​മം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണം. സ്ത്രീ​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​നാ​ണ് നി​യ​മം. അ​ത് അ​നീ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചി​ൻറെ​യാ​ണ് ഉ​ത്ത​ര​വ്.

ഗാ​ർ​ഹി​ക ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​യാ​യ കേ​സു​ക​ൾ രാ​ജ്യ​ത്ത് വ​ലി​യ രീ​തി​യി​ലാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ഇ​ല്ലാ​തെ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ഭ​ർ​ത്താ​വി​ൻറെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ നി​ല​യി​ൽ നി​യ​മ​ത്തി​ൻറെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. ഇ​ത്ത​രം കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ വ​ന്നാ​ൽ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും കീ​ഴ്ക്കോ​ട​തി​ക​ളോ​ട് സു​പ്രീം കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

ഇന്ത്യയിൽ ഒരു സ്ത്രീയും ന​ഗ്നയായി ആത്മഹത്യ ചെയ്യില്ലെന്ന് പോലീസ് സർജൻ..!! യുവതിയെ ന​ഗ്നയാക്കി കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ഭർത്താവിനു ശിക്ഷ ജീവപര്യന്തംതന്നെ.., രഹസ്യമായി വിദേശത്തുനിന്ന് നാട്ടിലെത്തിയ പ്രതി കൃത്യം നടത്തിയ ശേഷം വിദേശത്തേക്കു പോയെന്ന് പോലീസ്…

pathram desk 5:
Leave a Comment