ആൽവിനെ ഇടിച്ച ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇയാൽക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കൽ വകുപ്പുകൾ പ്രകാരം കേസ്, ലൈസൻസ് സസ്പെൻഡ് ചെയ്യും, വാഹനത്തിന്റെ ആർസിയും കട്ടാക്കും

കോഴിക്കോട്: ബീച്ച് റോഡിൽ പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ച മഞ്ചേരി സ്വദേശി സാബിദ് റഹ്മാനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. സാബിദിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും വാഹനത്തിന്റെ ആർസി റദ്ദാക്കുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു.

ബീച്ച് റോഡിൽ കാർ റെയ്സിങ് ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും ഏക മകൻ ആൽവിൻ (21) മരിച്ചത്. അപകടത്തെ തുടർന്ന്, കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രണ്ടു കാറുകൾ സമാന്തരമായി അതിവേഗത്തിൽ എത്തുന്ന രംഗം റോഡിന്റെ മധ്യഭാഗത്തുനിന്ന് ആൽവിൻ ചിത്രീകരിക്കുകയായിരുന്നു. കാറുകൾ ആൽവിന്റെ തൊട്ടു മുന്നിൽ എത്തുമ്പോൾ നിർത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ കാറുകളുടെ അതിവേഗം കണ്ട ആൽവിൻ പെട്ടെന്നു റോഡിന്റെ വശത്തേക്കു മാറിയപ്പോൾ ഇടിക്കുകയായിരുന്നു. ഒരു കാർ ആക്സസറീസ് സ്ഥാപനത്തിന്റെ പ്രമോഷൻ റീൽസ് ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം.

2 വർഷം മുൻപു വൃക്ക മാറ്റിവച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി ഒരാഴ്ച മുൻപാണ് ആൽവിൻ ​ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. നേരത്തേ ഇതേ ആക്സസറീസ് സ്ഥാപനത്തിന്റെ റീൽസ് ചെയ്തിട്ടുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ അവർ വീണ്ടും വിളിക്കുകയായിരുന്നു.
സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, 15 ഓളം യുദ്ധക്കപ്പലുകൾ പൂർണ്ണമായും തകർത്തു, രണ്ടു ദിവസത്തിനിടെ ഇസ്രയേൽ സൈന്യം നടത്തിയത് 480 ആക്രമണങ്ങൾ, ഞാൻ വാ​ഗ്ദാനം ചെയ്തപോലെ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്- നെതന്യാഹു

pathram desk 5:
Related Post
Leave a Comment