റോ​ഡ് അ​ട​ച്ച് പ​ന്ത​ല്‍ കെ​ട്ടി​യ സം​ഭ​വ​ത്തിൽ 31 പേർക്കെതിരെ കേസ്, ദൃശ്യങ്ങൾ പരിശോധിച്ച് പരിപാടിയിൽ പങ്കെടുത്തവർക്കെതിരേയും കേസെടുക്കുമെന്ന് പോലീസ്, എംവി ​ഗോവിന്ദനെതിരെ നടപടിയെടുക്കില്ല

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി സ​മ്മേ​ള​ന​ത്തി​നാ​യി റോ​ഡ് അ​ട​ച്ച് പ​ന്ത​ല്‍ കെ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം പാ​ള​യം ഏ​രി​യാ സെ​ക്ര​ട്ട​റി വ​ഞ്ചി​യൂ​ര്‍ ബാ​ബു ഉൾപ്പെടെ 31 പേ​ർക്കെതിരെ കേസെടുത്തു. ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

പാ​ള​യം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, പ​ന്ത​ല്‍ പ​ണി​ക്കാ​ര്‍, ക​രാ​റു​കാ​ര്‍ തു​ട​ങ്ങി​യ​വ​രും പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത എംവി ഗോ​വി​ന്ദ​ന്‍ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾക്കെതിരെ നടപടി വേണ്ടെന്ന് പോ​ലീ​സ്. പ​ന്ത​ല്‍ കെ​ട്ടി​യ​തി​നെ​ക്കു​റി​ച്ച് ഗോ​വി​ന്ദ​ന് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പറയുന്നത്.

റോ​ഡ് അ​ട​ച്ചു​കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി നേരത്തെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും പൊ​തു​വ​ഴി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി പ​രി​പാ​ടി​ക​ളും മ​റ്റും ന​ട​ത്ത​രു​തെ​ന്ന് മു​ൻ ഉ​ത്ത​ര​വു​ക​ൾ ഒ​ട്ടേ​റെ​യു​ണ്ടാ​യി​ട്ടും ഇ​തെ​ല്ലാം ന​ഗ്ന​മാ​യി ലം​ഘി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ മാ​ർ​ഗ​രേ​ഖ ഫ്രീ​സ​റി​ലാ​യി​രു​ന്നോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.
ആദ്യം സംശയിച്ചത് ആത്മഹത്യയെന്ന്, ഇന്ത്യയിൽ ഒരു സ്ത്രീയും ന​ഗ്നയായി ആത്മഹത്യ ചെയ്യില്ലെന്ന് പോലീസ് സർജൻ, യുവതിയെ ന​ഗ്നയാക്കി കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ഭർത്താവിനു ശിക്ഷ ജീവപര്യന്തംതന്നെ, രഹസ്യമായി വിദേശത്തുനിന്ന് നാട്ടിലെത്തിയ പ്രതി കൃത്യം നടത്തിയ ശേഷം വിദേശത്തേക്കു പോവുകയായിരുന്നെന്ന് പോലീസ്

pathram desk 5:
Related Post
Leave a Comment