തൃശൂർ: പുതുക്കാട് സെൻററിൽ നടുറോഡിൽ യുവതിയെ മുൻ ഭർത്താവ് കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിതയ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ ഇവരുടെ മുൻ ഭർത്താവ് ലെസ്റ്റിൻ പോലീസിൽ കീഴടങ്ങി. ദേഹമാസകലം മുറിവുമായി ഗുരുതരാവസ്ഥയിലുള്ള ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. പുതുക്കാട് ബാങ്കിൽ ജോലി ചെയ്തുവരികയാണ് ബബിത. രാവിലെ ജോലിക്ക് എത്തിയ സമയത്ത് റോഡിലിട്ട് യുവതിയെ ആക്രമിക്കുകയായിരുന്നു. പ്രതി ഒമ്പത് തവണ ബബിതയുടെ ശരീരത്തിൽ കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ചു.
കുടുംബപ്രശ്നങ്ങളെ തുടർന്ന് മൂന്ന് വർഷം മുമ്പ് ഇരുവരും പിരിഞ്ഞിരുന്നു. പിന്നീട് മറ്റൊരു യുവാവിനൊപ്പമാണ് ഇവർ താമസിക്കുന്നത്.
Leave a Comment