കൂടുതൽ മിസൈൽ അയക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ…!! ഏത് മാർഗവും സ്വീകരിക്കാൻ തയ്യാർ…!! തെറ്റിദ്ധാരണ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു…!!! യുഎസും സഖ്യകക്ഷികളും മനസ്സിലാക്കണമെന്നും റഷ്യ

മോസ്‌കോ: യുക്രെയ്നിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചതു പടിഞ്ഞാറൻ രാജ്യങ്ങൾ ഗൗരവമായി കാണുമെന്നു പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. സ്വയം പ്രതിരോധിക്കാൻ ഏതു മാർഗവും ഉപയോഗിക്കാൻ റഷ്യ തയാറാണെന്നു യുഎസും സഖ്യകക്ഷികളും മനസ്സിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘‘പ്രശ്നങ്ങൾ കൂട്ടാൻ റഷ്യ ആഗ്രഹിക്കുന്നില്ല. യുഎസും പങ്കാളികളുമായും തെറ്റിദ്ധാരണ ഒഴിവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവർ കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നില്ലെങ്കിൽ ഞങ്ങൾ കൂടുതൽ മിസൈലുകൾ അയയ്ക്കും’’– ലാവ്റോവ് പറഞ്ഞു.

യുക്രെയ്നിലെ പ്രാദേശിക ഇടപെടലുകള്‍ പ്രതിരോധിക്കാന്‍ രൂപകല്‍പന ചെയ്ത മിസൈലാണു റഷ്യ രണ്ടാഴ്ച മുൻപ് അയച്ചത്. മിസൈല്‍ 700 കിലോമീറ്റര്‍ സഞ്ചരിച്ചു ഡിനിപ്രോയിൽ എത്തി. സൈനിക വ്യവസായിക സമുച്ചയത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമാണെന്നാണു റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഇതിനെ വിശേഷിപ്പിച്ചത്.

കേന്ദ്രത്തിൻ്റെ ക്രൂരത തുടരുന്നു..? സൗജന്യമായി നടത്തുമെന്ന് പറഞ്ഞിട്ട് പോയി..!! വയനാട് ദുരന്തത്തിൽ മരിച്ചവരുടെ ഡി.എൻ.എ പരിശോധന നിരക്കിൽ പോലും ഇളവ് നൽകുന്നില്ല..!!!

pathram desk 1:
Related Post
Leave a Comment