എകെജി സെൻ്ററിൽ ഉള്ളവർ കേരളത്തെ കൊള്ളയടിക്കുന്നവർ..!!! കുറുവാ സംഘത്തെയെന്ന പോലെ ചോദ്യം ചെയ്യണമെന്നും

കോഴിക്കോട്: എകെജി സെൻ്ററിലും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലും ഉള്ളവരെ കുറുവാ സംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം കൊള്ളയടിക്കുന്നവരെല്ലാം അവിടെ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് മന്ത്രി എം.ബി.രാജേഷും സംഘവുമെന്നും സതീശൻ പരിഹസിച്ചു.

‘‘പാലക്കാട്ടെ കുറുവാ സംഘത്തിന് ശക്തമായ മറുപടിയാണ് ജനങ്ങൾ കൊടുത്തത്. സിപിഎം ജീർണത നേരിടുന്നു എന്നതിന്റെ തെളിവാണ് മംഗലപുരത്തെ ഏരിയാ സെക്രട്ടറിക്കെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നടത്തിയ പ്രതികരണം. മധു മുല്ലശേരി ഏരിയാ സെക്രട്ടറിയായിരിക്കുമ്പോൾ തന്നെ ബിജെപിയുമായി ബന്ധമുണ്ടെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. നിലവിൽ എത്ര ജില്ലാ സെക്രട്ടറിമാർക്കും ഏരിയ സെക്രട്ടറിമാർക്കുമാണ് ബിജെപിയുമായി ബന്ധമുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വെളിപ്പെടുത്തണം’’ – സതീശൻ പറഞ്ഞു.

മുനമ്പം വിഷയത്തിൽ വഖഫ് ഭൂമിയല്ലെന്ന് തീരുമാനിക്കേണ്ടത് വഖഫ് ബോർഡും സർക്കാരുമാണ്. 10 മിനിറ്റു കൊണ്ട് തീർക്കാവുന്ന പ്രശ്നമേ ഉള്ളൂ. എന്നാൽ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിന് കുട പിടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

വേണ്ടന്നു വച്ചവരെ കാഴ്ചക്കാരാക്കി പ്രതികാരം..!! ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം സെഞ്ച്വറി..!!! 40 ൽ താഴെ പന്തുകളിൽ രണ്ട് ട്വൻ്റി20 സെഞ്ചുറിയുള്ള ആദ്യ താരമായി ഉർവിൽ പട്ടേൽ

pathram desk 1:
Related Post
Leave a Comment