സ്വന്തമായി ലോക്കർ ഉണ്ടാക്കാൻ മാത്രമല്ല പൊളിക്കാനും വിദ​ഗ്ദൻ, മോഷണം മറയ്ക്കാൻ ക്യാമറ അബദ്ധത്തിൽ തിരിച്ചത് മുറിക്കുള്ളിലേക്കു തന്നെ, വീട്ടിൽ കയറിയത് മാസ്ക് ധരിച്ച്, മോഷണത്തിനുപയോ​ഗിച്ച ആയുധം തിരിച്ചെടുക്കാൻ വന്നതോടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു

കണ്ണൂർ: വളപട്ടണത്ത് 267 പവനും 1.21 കോടി രൂപയും മോഷ്ടിച്ച സംഭവത്തിൽ പ്രതി ലിജീഷ് സ്വന്തമായി ലോക്കർ ഉണ്ടാക്കാൻ വിദ​ഗ്ദനായിരുന്നെന്നു കണ്ടെത്തൽ. മോഷ്ടിക്കാനായി വരുമ്പോൾ വീട്ടിൽ ലോക്കർ ഉണ്ടെന്ന് ലിജീഷിന് അറിയില്ലായിരുന്നു. അലമാര പരിശോധിച്ചപ്പോൾ ലോക്കറിൻറെ താക്കോൽ കണ്ടെത്തി. അങ്ങനെയാണു ലോക്കർ തുറന്നുള്ള മോഷണം നടന്നത്. ലോക്കർ സ്വന്തമായി ഉണ്ടാക്കാൻ കഴിവുള്ള ആളാണ് പ്രതി. പ്രത്യേക രീതിയിൽ മാത്രം തുറക്കാവുന്ന ലോക്കർ അതുകൊണ്ടുതന്നെ എളുപ്പത്തിൽ തുറക്കാനും പറ്റി. രാത്രി ഭാര്യ ഉറങ്ങിയശേഷമാണ് മോഷണമുതലുമായി വീട്ടിലേക്ക് പോയതെന്നും ലിജീഷ് പൊലീസിനോട് പറഞ്ഞു.

മോഷണക്കേസ് പ്രതി പിടിയിലായതോടെ ലഡു വിതരണം ചെയ്ത് പോലീസ്, വളപട്ടണം മോഷണത്തിൽ പൂട്ടുവീണതോടെ ചുരുളഴിഞ്ഞത് കഴിഞ്ഞ വർഷം കീച്ചേരിയിൽ നടന്ന മോഷണത്തിനും കൂടി, മോഷണ മുതൽ സൂക്ഷിച്ചിരുന്നത് കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി

എന്നാൽ പ്രതി ലിജീഷിന്റെ അറസ്റ്റിനു നിർണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ. സിസിടിവി ദൃശ്യത്തിലൂടെയാണ് മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസിലായത്. മോഷണത്തിന് എത്തിയപ്പോൾ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങൾ പതിയാതിരിക്കാനും ഒരു ക്യാമറ ലിജീഷ് തിരിച്ചുവച്ചിരുന്നു. പക്ഷെ അബദ്ധത്തിൽ തിരിച്ചുവച്ചത് മുറിയുടെ ഉള്ളിലേക്കായിരുന്നു. മാസ്ക് ധരിച്ചാണ് പ്രതി എത്തിയത്. മോഷണം നടന്നശേഷം വീട്ടിലെത്തി മാസ്കും വസ്ത്രവും കത്തിച്ചുകളഞ്ഞു.

എന്നാൽ കവർച്ച നടത്താൻ ഉപയോഗിച്ച ഉളി നഷ്ടപ്പെട്ടതോടെ വീണ്ടും തിരിച്ചെടുക്കാൻ വന്നിരുന്നെങ്കിലും കിട്ടിയില്ല. ഇത്തരത്തിൽ തിരിച്ചുവരുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവച്ച ഈ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നും കമ്മിഷണർ വ്യക്തമാക്കി. ഉളി പിന്നീട് പൊലീസിനു കിട്ടി.

ചിലന്തി വല നെയ്തത് ലിജീഷിനെ കുടുക്കാനോ? വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ കൊച്ചു കൊമ്പന്‍ ലിജീഷിന് രണ്ട് അലമാരയും ലോക്കറും പൊളിക്കുക എന്നു പറയുന്നത് പൂ പറിക്കുന്നതു പോലെ നിഷ്പ്രയാസം, ‌ഒറ്റ ദിവസം മോഷണം നടത്താൻ സാധിക്കാത്തതിനാൽ മോഷ്ടിച്ചത് രണ്ടുദിവസമായി

സഞ്ചികളിലാക്കിയാണ് ലിജീഷ് സ്വർണവും പണവും വീട്ടിൽനിന്ന് കൊണ്ടുപോയത്. പണവും സ്വർണവും ഉണ്ടെന്ന് അറിഞ്ഞു തന്നെയാണ് അഷ്റഫിന്റെ വീട്ടിൽ കയറിയതും. 40 മിനിറ്റ് കൊണ്ട് മോഷണം നടത്തി. അഷ്റഫിൻറെ വീടിനു പിന്നിലാണ് ലിജീഷിൻറെ വീട്. ഡോഗ് സ്ക്വാഡ് റെയിൽവെ ട്രാക്കിലൂടെ പോയി ലിജീഷിൻറെ വീടിനു സമീപം എത്തിയിരുന്നു. മോഷണം നടന്ന സമയത്തോ, മറ്റോ പ്രതി റെയിൽവെ ട്രാക്ക് വഴി പോയിരിക്കാമെന്നും പൊലീസ് പറഞ്ഞു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 20 അംഗ അന്വേഷണസംഘം 250 പേരെയാണ് ചോദ്യം ചെയ്തത്. ഇതിനിടെ ലിജീഷിന്റെ വീട്ടിലുമെത്തി ചോദ്യം ചെയ്തെങ്കിലും അറിയില്ലെന്ന മറുപടിയായിരുന്നു കിട്ടിയത്. ഇതിനിടെ ദേഹത്തുകണ്ട ചിലന്തിവല എങ്ങനെപറ്റിയതാണെന്നു ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട് തെളിവുകൾ ശേഖരിച്ചശേഷം ചോദ്യം ചെയ്യാൻ ലിജീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

pathram desk 5:
Related Post
Leave a Comment