കണ്ണൂര്‍: അഷ്‌റഫ് ബ്രാന്‍ഡ് അരിയുടമ വളപട്ടണം മന്നയിലെ കെപി അഷ്‌റവിന്റ ‘കോറല്‍’ വീട്ടില്‍ മോഷ്ടിക്കാന്‍ അയല്‍വാസിയായ പ്രതി കൊച്ചു കൊമ്പന്‍ ലിജീഷിനെ കുടുക്കിയത് ദേഹത്ത് കണ്ടെത്തിയ ചിലന്തിവല. കവര്‍ച്ചാ പരാതി പോലീസിന് ലഭിച്ചതോടെ തൊട്ടടുത്ത താമസക്കാരുടെ മൊഴിയെടുക്കാൽ എന്ന രീതിയിൽ പോലീസ് ലിജീഷിന്റെ വീട്ടിലുമെത്തിയിരുന്നു. എന്നാൽ മോഷണത്തെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു മൊഴി.
പക്ഷെ, ലിജീഷിന്റെ ദേഹത്ത് ചിലന്തിവല കണ്ടതോടെ പോലീസ് അതിനേക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും അത് ഒഴിഞ്ഞുമാറുകയായിരുന്നു. കവർച്ച നടന്നുവെന്ന പരാതി പോലീസിന് ലഭിച്ചെന്നറിഞ്ഞതോടെ മോഷണമുതൽ ഒളിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ചിലന്തിവല ദേഹത്തായതാകാം. എന്നാൽ ഇതോടെ ലിജീഷ് പോലീസിന്‍റെ നോട്ടപ്പുള്ളിയാക്കുകയും ചെയ്തു.
ഇയാൾ കവര്‍ച്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഇത്രയും സ്വര്‍ണവും പണവും വീട്ടിലുണ്ടാവുമെന്ന് ലിജീഷും കരുതിയില്ല. പക്ഷെ, 300 പവനോളം സ്വര്‍ണവും വജ്രാഭരണവും പണവും കണ്ടതോടെ പ്രതിയുടെ സകല നിയന്ത്രണവും വിട്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ ഒരുമിച്ച് മോഷണ മുതൽ കൊണ്ടുപോകാന്‍ സാധിക്കാത്തതിനാൽ 20-ാം തീയതി എടുത്തതിന്‍റെ ബാക്കി അടുത്ത ദിവസം വീണ്ടുമെത്തി മോഷ്ടിച്ചെന്നും പോലീസ് വ്യക്തമാക്കുന്നു.
കിടപ്പുമുറിയിലെ ലോക്കറിലാണ് പണവും ആഭരണങ്ങളും സൂക്ഷിച്ചിരുന്നത്. ലോക്കറിന്റെ താക്കോല്‍ ഒരു അലമാരയില്‍വെച്ച് പൂട്ടി ആ അലമാരയുടെ താക്കോല്‍ മറ്റൊരു അലമാരയിലാണ് വീട്ടുകാര്‍ വച്ചിരുന്നത്. ഇങ്ങനെ ലഭിച്ച ലോക്കറിന്റെ താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് കവര്‍ച്ച നടത്തിയത്. എല്ലാ മുറിയിലെയും അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.
ലിജീഷ് മോഷണത്തിന് പ്രധാനമായും ഉപയോഗിച്ചത് തന്റെ ‘പ്രൊഫഷണ്‍ സ്‌കില്‍’ എന്ന് പോലീസ്. വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ ഇയാൾക്ക് രണ്ട് അലമാരകളും ലോക്കറും പൊളിച്ച് 300 പവനും ഒരുകോടിയിലേറെ രൂപയും കവര്‍ച്ച ചെയ്യുന്നത് ഒരു വിഷയമേയായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കമ്പികളും ഗ്രില്‍സുകളുമൊക്കെയായി ബന്ധപ്പെട്ട ജോലിചെയ്യുന്ന ലിജീഷ്, ജനല്‍കമ്പി കൃത്യമായി എടുത്തുമാറ്റിയാണ് അകത്തുകടന്നത്.
ഡിഎസ്പിയായി ആദ്യ നിയമനം, ചുമതലയേൽക്കാൻ പോകവെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട് യുവ ഐപിഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം, അപകടം കാറിന്റെ ടയർ പൊട്ടിത്തെറിച്ച് മറിഞ്ഞ്
തമിഴ്നാട് മധുര വിരുത്നഗറില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ 19-ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു അഷറഫും കുടുംബവും. 24-ന് രാത്രി 9.15-ഓടെയാണ് തിരിച്ചെത്തിയത്. മുന്‍വാതില്‍ തുറന്ന് വീട്ടിനുള്ളില്‍ കയറിയപ്പോള്‍ സെന്‍ട്രല്‍ ഹാളിന്റെ ഇടതുഭാഗത്ത് ലോക്കറും മറ്റുമുള്ള മുറിയുടെ വാതില്‍ കുത്തിപ്പൊളിച്ചതായി കണ്ടു. അകത്തുകയറി നോക്കിയപ്പോള്‍ ലോക്കര്‍ തുറന്ന് കിടക്കുന്നതായും അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടതായും കണ്ടതായി അഷറഫിന്‍റെ മകൻ അദിനാന്റെ പരാതിയില്‍ പറയുന്നു.
കൂടാതെ കിടപ്പുമുറിയിലെ അലമാരയും മറ്റും തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ആ മുറിയിലെ പിന്‍ചുമരിലെ മൂന്നുപാളി ജനലില്‍ ഒരുപാളി തിക്കിത്തുറന്ന് ഗ്രില്‍ അടര്‍ത്തിയ നിലയിലുമായിരുന്നു. കുടുംബം യാത്രപോകുന്നതും വീട്ടില്‍ പണവും ആഭരണങ്ങളുമുണ്ടെന്നതും കൃത്യമായി മനസ്സിലാക്കിയവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് ആ നിലയ്ക്ക് തന്നെയായിരുന്നു അന്വേഷണം. അസി. പോലീസ് കമ്മിഷണര്‍ ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തില്‍ 20 അംഗ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. വളപട്ടണം, കണ്ണൂര്‍ സിറ്റി, ചക്കരക്കല്‍, മയ്യില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരും എസ്‌ഐമാരും സംഘത്തിലുണ്ടായിരുന്നു.
Leave a Comment