അച്ഛൻ വട്ടിപ്പലിശയ്ക്ക് 60,000 രൂപ കടം വാങ്ങി, തിരികെ ആവശ്യപ്പെട്ടത് പലിശയും കൂട്ടുപലിശയുമടക്കം നാലു ലക്ഷം, തുക അടയ്ക്കാൻ പറ്റാതായതോടെ ഏഴു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റു, മൂന്നുപേർ അറസ്റ്റിൽ

ഗാന്ധിനഗർ: വട്ടിപ്പലിശയ്ക്ക് അച്ഛൻ വാങ്ങിയ അറുപത്തിനായിരം രൂപയുടെ കടം ഈടാക്കാൻ ഏഴുവയസുകാരി മകളെ തട്ടിക്കൊണ്ടുപോയി വിറ്റതായി പരാതി. ‌ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ രാജസ്ഥാൻ സ്വദേശിക്ക് മൂന്ന് ലക്ഷം രൂപയ്ക്കാണ് ഇവർ വിറ്റത്. കഴിഞ്ഞ 19-നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

‍ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അർജുൻ നാഥ്, ഷരീഫ, മഹിസാഗർ ജില്ലയിലെ ബാലസിനോർ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിമന്ത്‌നഗർ സിറ്റി എ ഡിവിഷൻ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. പിന്നീട് ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സംഭവം ഇങ്ങനെ: ഏഴ് വയസുകാരിയുടെ പിതാവിന് അർജുൻ നാഥ് 60000 രൂപ കടമായി നൽകിയിരുന്നു. വട്ടിപ്പലിശയ്ക്ക് നൽകിയ പണം ദിവസവേതനക്കാരനായ കുട്ടിയുടെ പിതാവിനു കൃത്യസമയത്ത് തിരികെ നൽകാൻ കഴിഞ്ഞില്ല. ഇതോടെ അർജുനും ഷെരീഫയും ഏഴ് വയസുകാരിയുടെ അച്ഛനോട് നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു.
അമ്മുവിന്റെ മരണം വാരിയെല്ലുകൾ പൊട്ടി, തലച്ചോറിലും തലയോട്ടിയുടെ രണ്ടുഭാ​ഗങ്ങളിലും രക്തം വാർന്ന്, പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം, പ്രതികളുമായി ചേർന്ന് പ്രൊഫസർ അമ്മുവിനെ മാനസീകമായി പീഡിപ്പിച്ചതായി പരാതി
പണം തിരികെ നൽകാൻ സാധിക്കില്ലെന്ന് കണ്ടതോടെ ഇരുവരും ചേർന്ന് പെൺകുട്ടിയുടെ അച്ഛനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ഇയാളെക്കൊണ്ട് വെള്ളപ്പേപ്പറുകളിലും ഒപ്പിട്ട് വാങ്ങുകയും ചെയ്തു. അതിനുശേഷം ഇയാളുടെ മകളെ തട്ടിക്കൊണ്ട് പോന്ന അർജുനും സംഘവും കുട്ടിയെ രാജസ്ഥാനിലെ അജ്മീറിലുള്ള ഒരാൾക്ക് മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റു.

തുടർന്നു കുട്ടിയുടെ അച്ഛൻ പരാതിയുമായി കോടതിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി അജ്മീറിന് സമീപത്തെ ഒരു ഗ്രാമത്തിലുണ്ടെന്ന് മനസിലാക്കാൻ സാധിച്ചതായും കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

pathram desk 5:
Leave a Comment