പരിശീലനത്തിനിടെ 14 കാരൻ കുഴഞ്ഞുവീണ് മരിച്ചു, മരണകാരണം ഹൃ​ദ​യാ​ഘാ​തം, അപകടം സ്‌​കൂ​ളി​ലെ സ്പോ​ർ​ട്സ് മ​ത്സ​ര പരിശീലനത്തിനിടെ

അ​ലി​ഗ​ഡ്: പ​രി​ശീ​ലനത്തിനിടെ 14 കാ​ര​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. അ​ലി​ഗ​ഡ് ജി​ല്ല​യി​ലെ സി​റോ​ളി ഗ്രാ​മ​ത്തി​ൽ ആ​ണ് സം​ഭ​വം. മോ​ഹി​ത് ചൗ​ദ​രി (14) ആ​ണ് മ​രി​ച്ച​ത്.

സ്‌​കൂ​ളി​ലെ സ്പോ​ർ​ട്സ് മ​ത്സ​ര​ത്തി​നാ​യി പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. ര​ണ്ട് റൗ​ണ്ട് ഓ​ടി​യ​ശേ​ഷം കു​ട്ടി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യു​ടെ പി​താ​വ് ഓ​ഗ​സ്റ്റി​ൽ ഒ​രു റോ​ഡ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

pathram desk 5:
Leave a Comment