മാജിക്കൽ ​ഗർഭം, ​ഗർഭ കാലാവധി 15 മാസം, പ്രസവത്തിന് അഡ്മിറ്റാകുന്ന യുവതി ഉറക്കമുണരുമ്പോൾ അടുത്ത് കുഞ്ഞ്, നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്നത് വൻ മനുഷ്യക്കടത്ത്

തൻ്റെ നെഞ്ചോടടുക്കി പിടിച്ചിരിക്കുന്ന ഹോപ് എന്ന കുരുന്നിനെ അവൾ ഉറക്കെ പറഞ്ഞു, ഇത് എന്റെ മകനാണ്. കഴിഞ്ഞ എട്ട് വർഷത്തെ എന്റെ കാത്തിരിപ്പിന്റെ ഫലം. എന്നാൽ ഏകദേശം 15 മാസത്തോളം തന്റെ കുട്ടിയെ താൻ ഉദരത്തിൽ വഹിച്ചതായി ഹോപ്പിന്റെ അമ്മ ചിയോമ അവകാശപ്പെടുന്നു. ഇത് ചിയോമയുടെ മാത്രമല്ല നൈജീരിയയിൽ കുട്ടികളുണ്ടാകാതെ വന്നതോടെ മാജിക്കൽ ഗർഭധാരണം നടക്കുന്ന ക്ലിനിക്കിലെത്തിയ പല സ്ത്രീകളുടേയും അനുഭവമാണ്.

നൈജീരിയയിലെ സ്ത്രീകൾ അനുഭവിക്കുന്ന മുഖ്യപ്രശ്നമാണ് വിവാഹിതയായാൽ ​ഗർഭം ധരിക്കണം. അല്ലെങ്കിൽ വിവാഹമോചനം നേടുക. ഒപ്പം ഒറ്റപ്പെടുത്തലും കുത്തുവാക്കും കളിയാക്കലും. ലോകത്തുതന്നെ ഏറ്റവും കൂടുതൽ ജനന നിരക്ക് വർധനവുള്ള നൈജീരിയയിൽ വിവാഹിതരായിട്ടും കുട്ടികളില്ലാത്ത ഓരോ സ്ത്രീയും അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. ഇക്കാര്യത്തിൽ ആർക്കാണ് തകരാറെന്ന് പോലും നോക്കാതെ എല്ലാത്തിനും കുറ്റക്കാരിയായി വിധിക്കപ്പടുന്നത് സ്ത്രീകളെയായിരിക്കും.

ഇതോടെ നിയമാനസൃതവും അല്ലാത്തതുമായ നിരവധി വന്ധ്യതാ ക്ലിനിക്കുകൾ ഉയർന്നുവരികയും ചെയ്തു. ഇതിനിടെയാണ് ‘മാജിക്കൽ ഗർഭധാരണം’ നടത്തുന്ന ക്ലിനിക്കുകളേക്കുറിച്ചുള്ള വാർത്തകൾ വന്നുതുടങ്ങിയത്. ഇതേക്കുറിച്ച് ബിബിസിയുടെ അന്വേഷണത്തിൽ പുറത്തുവന്നതോ ഞെട്ടിക്കുന്ന മനുഷ്യക്കടത്തിന്റെ കഥയും.

ഫസീലയുടെ കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാ​ഗ്യം, പീഡന പരാതി പിൻവലിച്ചില്ല, കേസിൽ ജയിലിൽ കിടക്കേണ്ടി വന്നതും വൈരാ​ഗ്യം വർദ്ധിപ്പിച്ചു

ബിബിസി സംഘത്തിന്റെ ആദ്യ അന്വേഷണം ആരംഭിച്ചത് ഡോ. റൂത്ത് എന്ന സ്ത്രീ നടത്തുന്ന ക്ലിനിക്കിലാണ്. കുട്ടികളില്ലാത്ത ആർക്കും, അതിനി കുട്ടികളുണ്ടാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയരായാൽ പോലും ഗർഭധാരണം നടത്താമെന്ന വാഗ്ദാനവുമായാണ് ഡോ. റൂത്ത് നൈജീരിയിലെ അനാമ്പ്ര സംസ്ഥാനത്ത് ക്ലിനിക്കിന്റെ പ്രവർത്തനം തുടങ്ങിയത്. ഈ ക്ലിനിക്കിലെ ‘ചികിത്സ’യിലൂടെ കുട്ടികളെ ലഭിക്കുന്ന ദമ്പതികളുടെ എണ്ണം വർധിച്ചതോടെ ക്ലിനിക്കിന് പ്രശസ്തിയുമായി.

ക്ലിനിക്കിലെത്തുന്ന ഓരോ യുവതികൾക്കും റൂത്ത് നിർദ്ദേശിക്കുന്നത് 15 മാസംവരെയുള്ള ഗർഭകാലമാണ്. ആദ്യ കൂടിക്കാഴ്ചയ്ക്ക് മാത്രം 17,000 രൂപയാണ് ഫീസ്. ഒരു ഇൻജക്ഷൻ, കുടിക്കാനുള്ള മരുന്ന്, ജനനേന്ദ്രിയത്തിൽ വെക്കാൻ മറ്റൊരു ഗുളിക ഇത്രയുമാണ് ആദ്യം നൽകുന്നത്. പിന്നീട് ഡോക്ടർ പറയുന്ന ഒരു ദിവസം ഗർഭിണിയാണോ എന്നുറപ്പിക്കാൻ എത്തുകയും വേണം.

ഡോക്ടറുടെ നിർദേശം പാലിച്ച് മരുന്നു കുടിച്ച പല സ്ത്രീകൾക്കും ശാരീരിക മാറ്റമുണ്ടായി. അവരുടെ വയർ വലുതായി. അടുത്ത ഘട്ടമെന്ന നിലയിൽ ഡോക്ടറുടെ പരിശോധനയിൽ ‘ഗർഭം’ സ്ഥിരീകരിക്കും. തുടർന്ന് ഫീസ് അടയ്ക്കുകയും മറ്റുചില മരുന്നുകൾ എടുക്കുകയും വേണം. പിന്നീട് ഡോക്ടർ പ്രസവത്തിനായി ഒരു ദിവസം നിർദേശിക്കും. അന്നാണ് വരേണ്ടത്, ചിലപ്പോൾ അത് പത്തും പതിനഞ്ചും മാസം നീണ്ടുപോയേക്കാം. ഇതിനിടെയുള്ള കാലയളവിൽ ഒരു തരത്തിലുമുള്ള പരിശോധനകൾക്കോ, സ്‌കാനിങ്ങിനോ മറ്റൊരു ഹോസ്പിറ്റലുകളിലും പോവരുതെന്ന കർശന നിർദേശവുണ്ടാവും. കുഞ്ഞ് വേണമെന്ന് അഥമ്യമായി ആ​ഗ്രഹിക്കുന്ന ദമ്പതികൾ ഈ നിർദേശം അനുസരിക്കുകയും ചെയ്യും.

മായയുമായി സൗഹൃദത്തിലായത് ഡേറ്റിങ് ആപ്പിലൂടെ, മറ്റൊരു പ്രണയമുണ്ടോയെന്ന സംശയം കൊലപാതകത്തിലെത്തിച്ചു, കൊലപ്പെടുത്തിയത് കഴുത്തിൽ കയർ കുരുക്കി, മരണം ഉറപ്പാക്കാൻ കത്തികൊണ്ട് കുത്തി; കീഴടങ്ങിയത് മുത്തച്ഛന്റെ നിർദേശപ്രകാരം

പിന്നീട്ഡോക്ടർ നിർദേശിക്കുന്ന ദിവസം പ്രസവത്തിന് വരുമ്പോൾ മറ്റൊരു ഇഞ്ചക്ഷനും മരുന്നും നൽകും. ഇതോടെ ഗർഭിണികൾ മയക്കത്തിലേക്ക് പോവും. ഉറക്കമെഴുന്നേൽക്കുമ്പോൾ അടുത്തൊരു കുട്ടിയുണ്ടാകും. വയറിൽ സ്ട്രച്ച് മാർക്കോ, സിസേറിയൻ ചെയ്തത് പോലുള്ള പാടും.

എന്നാൽ ബിബിസിയുടെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. യഥാർഥത്തിൽ വലിയൊരു റാക്കറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. സ്ത്രീകൾ ഗർഭം ധരിക്കുകയോ, പ്രസവിക്കുകയോ ചെയ്യുന്നില്ല. മയക്കത്തിൽനിന്ന് ഉണരുമ്പോൾ ലഭിക്കുന്നത് ഇവരുടെ കുട്ടികളുമല്ല. പകരം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വിലകൊടത്ത് വാങ്ങുന്ന കുഞ്ഞുങ്ങളെയാണ് ഇവർ ദമ്പതികൾക്ക് കൊടുക്കുന്നത്. കുട്ടികളെ ലഭിക്കാൻ ലക്ഷങ്ങൾ ഇവർ ‘ചികിത്സ’യ്ക്ക് വിധേയരായ ദമ്പതിമാരിൽനിന്ന് വാങ്ങും.

കാണാതായ അമ്മൂമ്മയെ തപ്പിനടക്കുന്നതിനിടെ അലമാരയിൽ സ്വർണം കണ്ട കൊച്ചുമകൻ അതെടുത്ത് വിറ്റു, വയോധികയെ കണ്ടുദിവസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും സ്വർണം കാണാതായതോടെ കൊച്ചുമകൻ കുടുങ്ങി

രാജ്യത്തെ ചുവന്ന തെരുവിൽനിന്നാണ് ഏജന്റുകൾ പ്രധാനമായും കുട്ടികളെ കൊണ്ടുവരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇവിടെ ഗർഭിണിയാവുന്ന പെൺകുട്ടികളെ നോട്ടമിടുന്ന ഏജന്റുമാർ കുഞ്ഞിന് വിലപറഞ്ഞുറപ്പിക്കും. ശേഷം, ഗർഭിണികളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റം. പ്രസവശേഷം പണമിടപാട് പൂർത്തിയാക്കി മാജിക്കൽ ഗർഭ കേന്ദ്രത്തിലേക്ക് കുട്ടികളെ എത്തിക്കും. ഈ സമയം കണക്കാക്കിയായിരിക്കും തങ്ങളുടെ ഇടപാടുകാർക്കുള്ള ‘പ്രസവദിന’വും ഡോക്ടർ നൽകുന്നത്.

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച; ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകളും മെഷീനുകളും ഉള്‍പ്പെടെ ആരോഗ്യവകുപ്പ് പൂട്ടി, സ്കാനിങ് റെക്കോർഡുകൾ ഒന്നും തന്നെ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തൽ

സംഭവം സത്യമാണോയെന്നറിയാൻ ബിബിസി റിപ്പോർട്ടർമാരും ഇതേപോലെ ദമ്പതികളെന്ന വ്യാജേന ഡോക്ടറുടെ അടുത്തുപോയി. ആദ്യഘട്ടത്തിലുള്ള മരുന്നും നിർദേശവും ഡോക്ടർ ഇവർക്കും നൽകി. എന്നാൽ, ഇതവർ ഉപയോഗിച്ചില്ല. ഡോക്ടർ പറഞ്ഞ സമയത്ത് ഗർഭിണിയാണോയെന്ന് പരിശോധിക്കാൻ ക്ലിനിക്കിലെത്തുകയും ചെയ്തു. ആ സമയത്ത് സ്‌കാനിങ് ഉപകരണം പോലുള്ള ഒന്ന് റിപ്പോർട്ടറുടെ വയറിൽ വെച്ചെന്നും ഗർഭിണിയാണെന്നുറുപ്പിച്ച് സന്തോഷ പ്രകടനം നടത്തിയ ഡോക്ടർ ഇവരോട് പ്രസവത്തിനും അതിന്റെ മുന്നോടിയായുള്ള പ്രത്യേക മരുന്നുകൾക്കും പണമടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പണമടക്കാൻ സാവകാശം ചോദിച്ചതോടെ ഈ മരുന്നില്ലാതെ കുട്ടിക്ക് പൂർണ വളർച്ചയുണ്ടാവില്ലെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. ഇതോടെയാണ് നടക്കുന്നത് വൻ മനുഷ്യക്കടത്താണെന്ന് വ്യക്തമായത്.

ഡോളറിനെ തഴഞ്ഞ് മറ്റു കറൻസികൾക്ക് പിറകെ പോകാമെന്ന് കരുതരുത്, അങ്ങനെ ചെയ്താൽ അമേരിക്കൻ വിപണിയോട് ​ഗുഡ്ബൈ പറയാൻ തയാറായിക്കോളു- ഇന്ത്യയുൾപ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങൾക്ക് ട്രംപിന്റെ ഭീഷണി

നൈജീരിയയിൽ മാത്രമല്ല വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ ആളുകൾ ഇത്തരം ‘മാജിക്കൽ ക്ലിനിക്കു’മായി ബന്ധപ്പെട്ട തട്ടിപ്പ് സംഘത്തിന്റെ റാക്കറ്റിലുണ്ടെന്ന് ബിബിസി ചൂണ്ടിക്കാട്ടുന്നു. ഒരു കുഞ്ഞിനെ വിൽക്കാൻ തയാറാവുന്നവർക്ക് നാൽപതിനായിരത്തോളം രൂപവരെ വാഗ്ദാനം ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷെ, കുടംബം നിലനിന്നുപോവാൻ കുഞ്ഞുങ്ങൾ അത്യാവശ്യമാണെന്ന് കരുതുന്നതുകൊണ്ടും സമ്മർദം സഹിക്കാൻ കഴിയാത്തതുകൊണ്ടും പലരും അവർ നൽകുന്ന കുഞ്ഞുങ്ങളെ സ്വന്തം മക്കളായി സ്വീകരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.

pathram desk 5:
Related Post
Leave a Comment