സി​ഗരറ്റും വലിച്ച് മൃതദേഹത്തിനൊപ്പം ചിലവിട്ടത് രണ്ട് ദിവസം, കൊലപാതകം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം, കത്തിയും ചാക്കും കയറുമടക്കമെല്ലാം ബാ​ഗിൽ, കൊലപാതകത്തിനു കാരണം പ്രണയത്തിൽ നിന്നു പിന്മാറിയത്? കണ്ണൂർ സ്വദേശി ഉത്തരേന്ത്യയിൽ പിടിയിൽ

ബെംഗളൂരു: അസം സ്വദേശിയായ യുവതിയുടെ കൊലപാതകത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് ഉത്തരേന്ത്യയിൽ പിടിയിൽ. അസം സ്വദേശിയും വ്‌ളോഗറുമായ മായ ഗൊഗൊയി (19)യെ കൊലപ്പെടുത്തിയ കേസിലാണ് കണ്ണൂര്‍ തോട്ടട സ്വദേശിയായ ആരവ് ഹനോയി (21)യെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതക ശേഷം ബെംഗളൂരുവിൽ നിന്ന് മുങ്ങിയ പ്രതിയെ ഉത്തരേന്ത്യയില്‍നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമികവിവരം. വെള്ളിയാഴ്ച രാത്രിയോടെ ഇയാളെ ബെംഗളൂരുവിലെത്തിക്കുമെന്നാണ് സൂചന.

‌നവംബര്‍ 26-നാണ് ബെംഗളൂരു ഇന്ദിരാനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ റോയല്‍ ലിവിങ്‌സ് സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ മായയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം രണ്ടുദിവസം മൃതദേഹത്തിനൊപ്പം സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ കഴിഞ്ഞതിന് ശേഷം ആരവ് ബെംഗളൂരുവില്‍നിന്ന് മുങ്ങുകയായിരുന്നു. കൊലപാതകം നടന്ന അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ടാക്‌സിയില്‍ മെജസ്റ്റിക്കിലെത്തിയ പ്രതി, ഇവിടെനിന്ന് ട്രെയിന്‍ മാര്‍ഗമാണ് നഗരത്തില്‍നിന്ന് കടന്നതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കോൽക്കളി കയ്യാങ്കളിയായി, ജൂനിയർ വിദ്യാർഥികളുടെ കോൽക്കളി വീഡിയോ വൈറലായി, ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും ചെയ്തില്ല, പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്സ്; 12 വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തുടര്‍ന്ന് വിവിധ ട്രെയിനുകളും റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തിയത്. അന്വേഷണസംഘത്തിലെ രണ്ട് ഉദ്യോഗസ്ഥരാണ് ആരവിനെ വെള്ളിയാഴ്ച പിടികൂടിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്നവിവരം. എന്നാല്‍, പ്രതിയെ പിടികൂടിയത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ആറുമാസം നീണ്ട പ്രണയത്തില്‍നിന്ന് യുവതി പിന്മാറാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാധമിക സൂചന. യുവതിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പോലീസ്. 23-ാം തീയതി വൈകീട്ടോടെ യുവതിയുമായി സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാനെത്തിയ പ്രതി കൈവശമുള്ള ബാഗില്‍ കത്തിയും ചാക്കും ഉള്‍പ്പെടെ കരുതിയിരുന്നു. ഓണ്‍ലൈന്‍ വഴി ഇയാള്‍ കയറും വാങ്ങി. കൃത്യം നടത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാന്‍ പ്രതി നീക്കം നടത്തിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ച പ്രതി മുറിയില്‍ മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

എആർ റഹ്മാൻ – സൈറ ബാനു ബന്ധത്തിൽ ട്വിസ്റ്റിനു സാധ്യത? അനുരഞ്ജനം അസാധ്യമാണെന്നു കരുതുന്നില്ല, സ്നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങൾ സൃഷ്ടിച്ച പരിഹരിക്കാനാകാത്ത വിടവാണ് വിവാഹമോചനത്തിലെത്തിച്ചത്- വന്ദന ഷാ
കൊലപാതകത്തിന് ശേഷം യുവാവ് മൃതദേഹത്തിനൊപ്പം മുറിയില്‍ രണ്ടുദിവസം ചെലവഴിച്ചിരുന്നു. മൃതദേഹത്തിന് സമീപത്തിരുന്ന് സിഗരറ്റുകള്‍ വലിച്ചുതള്ളിയതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയില്‍ ചെലവഴിച്ച ആരവ് ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് അപ്പാര്‍ട്ട്മെന്റില്‍നിന്ന് പുറത്തുപോയത്. ഇതിനുപിന്നാലെ മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും തലയിലും ഉള്‍പ്പെടെ പരിക്കേറ്റ് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. നെഞ്ചില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. യുവതിയുടെ മൊബൈല്‍ ഫോണും മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തു.

കൊല്ലപ്പെട്ട മായ ഗൊഗോയ് ജയനഗറിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഇതിനുപുറമേ വ്ളോഗര്‍ കൂടിയാണ് യുവതി. സാമൂഹികമാധ്യമങ്ങളില്‍ മായ ഗൊഗോയ്ക്ക് ഒട്ടേറെ ഫോളോവേഴ്സുണ്ട്. സഹോദരിക്കൊപ്പമാണ് മായ ബെംഗളൂരൂവില്‍ താമസിച്ചിരുന്നത്. മായയും ആരവും തമ്മില്‍ ആറുമാസത്തോളമായി സൗഹൃദത്തിലായിരുന്നെത്ത് യുവതിയുടെ സഹോദരി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും അടുപ്പത്തിലായതെന്നാണ് വിവരം. കണ്ണൂര്‍ സ്വദേശിയായ ആരവ് എച്ച്എസ്ആര്‍ ലേഔട്ടിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറായി ജോലി ചെയ്തുവരികയായിരുന്നു.

pathram desk 5:
Related Post
Leave a Comment