കോഴിക്കോട്: ജൂനിയർ വിദ്യാർഥികളുടെ കോൽക്കളി വീഡിയോ വൈറലായതിനു പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് പ്ലസ് ടു വിദ്യാർഥികൾ. കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. സംഭവത്തില്‍ 12 സീനിയര്‍ വിദ്യാർഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ചൊവാഴ്ച സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പ്ലസ് വണ്‍ വിദ്യാർഥി ഇഷാമിന്റെ ആരോപണം.
അടിയിൽ പരുക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിലെ കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അവരുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തതാണ് ആക്രമണത്തിനിടയാക്കിയത്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ അവരുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീൽ വൈറലായതോടെ ഇത് പിന്‍വലിക്കണമെന്ന ആവശ്യവുമായി സീനിയര്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. എന്നാൽ വീഡിയോ ഡിലീറ്റ്ചെയ്യാൻ ജൂനിയേഴ്സ് തയാറായില്ല.
പണം കടം ചോദിച്ചെങ്കിലും നൽകിയില്ല, യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
ഈ വിഷയത്തില്‍ രണ്ടു ദിവസം മുന്‍പ് വിദ്യാര്‍ഥികള്‍ തമ്മിൽ സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് വഴക്കിട്ടിരുന്നു. അധ്യാപകര്‍ ഇടപെട്ടാണ് അന്ന് സംഘര്‍ഷം ഒഴിവാക്കിയത്. പിന്നീട് ഇവർ വീട്ടിലേക്ക് പോകുംവഴി ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 14 വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സ്കൂളില്‍നിന്നും സസ്പെൻഡ് ചെയ്യാൻ തീരുമാനമായി.
Leave a Comment