പണം കടം ചോദിച്ചെങ്കിലും നൽകിയില്ല, യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൂടല്‍: പണം കടം ചോദിച്ചിട്ടും നല്‍കാത്തതിന് വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച പകല്‍ മൂന്നരയ്ക്കായിരുന്നു സംഭവം. സംഭവത്തിൽ പ്രതി അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ഷാജിഭവനം വീട്ടില്‍ ബി സജി (35)യെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു.

അടുക്കളയില്‍ ജോലിയിലായിരുന്ന യുവതിയുടെ അടുത്തെത്തി പ്രതി പണം കടം ചോദിച്ചു. എന്നാൽ ഇല്ലെന്നു പറഞ്ഞതിനെത്തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തണ്ണിത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ വി.കെ. വിജയരാഘവന്റെ നേതൃത്വത്തില്‍ പ്രതിയെ മുറ്റാക്കുഴിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി.

കോന്നി ഡിവൈ.‌‌‌‌എസ്.‌പി. ടി. രാജപ്പന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എസ്.ഐ.മാരായ ലുലു രവീന്ദ്രന്‍, അനില്‍കുമാര്‍, എസ്.സി.പി.ഒ.മാരായ അജേഷ്, ശരത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

pathram desk 5:
Related Post
Leave a Comment