ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജലൗനില്‍ സ്കൂട്ടറിൽ പോവുകയായിരുന്ന നഴ്‌സായ യുവതി കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. ക്രൂരമായ മര്‍ദനമേറ്റതായും യുവതിയുടെ കുടുംബം പോലീസിനു നൽകിയ പരാതിയില്‍ പറയുന്നു. സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെ ഒരുസംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും തുടര്‍ന്ന് രണ്ടുപേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് ആരോപണം. യുവതിയുടെ സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കി മുറിവേല്‍പ്പിച്ചെന്നും മുളകുപൊടി തേച്ചെന്നും പരാതിയിലുണ്ട്. പരുക്കേറ്റ യുവതി ചികിത്സയിലാണ്.
അതേസമയം, യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇയാളും കുടുംബാംഗങ്ങളും ചേർന്ന് യുവതിയെ മർദ്ദിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സ്‌കൂട്ടറിൽ ജോലിക്ക് പോകുകയായിരുന്ന യുവതിയെ ഏതാനും പേർ ചേർന്ന് തടഞ്ഞുവയ്ക്കുകയും കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്നെത്തിയ പൊലീസാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തെകുറിച്ച് യുവതിയുടെ ഭര്‍ത്താവ് പറയുന്നതനുസരിച്ച് ‘രാവിലെ 9 മണിയോടെ യുവതി ജോലിക്കായി ഇറങ്ങിയത്. ഇതിനിടെ നാലുപേര്‍ ചേര്‍ന്ന് വഴിയിൽ തടഞ്ഞുനിർത്തി തന്നെ മര്‍ദിച്ചതായും രണ്ട് പേർ കൂട്ടബലാത്സംഗം ചെയ്തതായും സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി പുരട്ടുകയും വടി കുത്തിക്കയറ്റുകയുമായിരുന്നു. കുറ്റക്കാർക്കെതിരെ യുവതി ഗുരുതര ആരോപണങ്ങളാണുന്നയിക്കുന്നത്. അതിനാൽ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതി ജലൗന്‍ എഎസ്പി പ്രദീപ്കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
Leave a Comment