“തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം, അത് സാധിക്കാതെ പോയി അമ്മയും അച്ഛനും ക്ഷമിക്കണം”- പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ്; തങ്ങൾ പ്രണയത്തിലായിരുന്നെന്ന് സഹപാഠിയുടെ മൊഴി

പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ പെൺകുട്ടിയെഴുതിയ കത്ത് കണ്ടെത്തി. കുട്ടിയുടെ ബാഗില്‍നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമമുണ്ട്. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. അതേസമയം, കുറിപ്പില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും ആരുടേയും പേരുകൾ പരാമർശിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

പനിയും പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതുമാണ് ആത്മഹത്യാശ്രമത്തിന് പിന്നാലെയാണെന്നാണ് നിലവിൽ പോലീസിന്റെ നിഗമനം. ഇതിനിടെ, പെണ്‍കുട്ടിയുമായി ബന്ധമുണ്ടാരുന്നെന്നു പറയപ്പെടുന്ന സഹപാഠിയായ 17-കാരനെ പോലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായി 17-കാരന്റെ രക്തസാമ്പിളും പോലീസ് ശേഖരിക്കും. മാത്രമല്ല ​ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനയും നടത്തും.
ഐടിഐകളിൽ ഇനി മുതൽ രണ്ടുദിവസം ആർത്തവ അവധി: ശനിയാഴ്ചയും അവധി പ്രഖ്യാപിച്ച് സർക്കാർ, പരിശീലന സമയം നഷ്ടപ്പെടുന്നത് പരിഹരിക്കാൻ ഷിഫ്റ്റുകൾ

കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചത്. പനി ബാധിച്ച് ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

കൂടാതെ അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി കണ്ടെത്തിയിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

pathram desk 5:
Leave a Comment